സ്ത്രീകളിലെ മൂത്രാശയസംബന്ധമായ രോഗങ്ങളും അവയ്ക്ക് പിന്നിലെ കാരണങ്ങളും പരിഹാര മാർഗങ്ങളെ കുറിച്ചും മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. മൂത്രമൊഴിക്കുമ്പോൾ എരിച്ചിൽ അതുപോലെതന്നെ പുകച്ചിൽ തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ അതിനു പിന്നിലുള്ള ഒരു പ്രധാന കാരണം മൂത്രാശയത്തിൽ ഉള്ള അണുബാധകൾ തന്നെയാണ്.. അതുകൊണ്ടുതന്നെ ഇന്നത്തെ വീഡിയോയിലൂടെ സംസാരിക്കുന്നത് ഈ ഒരു വിഷയത്തെക്കുറിച്ച് തന്നെയാണ് മാത്രമല്ല ഇതെങ്ങനെയാണ് സ്ത്രീകളിൽ ഉണ്ടാകുന്നത് എന്നും അതുപോലെ പുരുഷന്മാരിലും എങ്ങനെയാണ് ഉണ്ടാകുന്നത്.

എന്നും അതുപോലെ നമ്മൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് കഴിഞ്ഞാൽ മൂത്രാശയ അണുബാധ നമുക്ക് വരാതിരിക്കാൻ എന്തെല്ലാം കാര്യങ്ങളാണ് പിന്നീട് നമ്മൾ ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ മനസ്സിലാക്കാം.. നമുക്ക് ആദ്യം തന്നെ സ്ത്രീകളിൽ ഈ മൂത്രാശയ അണുബാധ വരുന്നതിനുമുന്നിലെ കാരണങ്ങളെക്കുറിച്ചും അതിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങളെക്കുറിച്ചും മനസ്സിലാക്കാം..

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഈ ഒരു അസുഖം വളരെയധികം കണ്ടുവരുന്നത്.. ഒരു 50% സ്ത്രീകളിലും ജീവിതത്തിൻറെ ഏതെങ്കിലും ഒരു ഘട്ടത്തിൽ ഈ പറയുന്ന അസുഖം ഉണ്ടാകാറുണ്ട്.. ഇത്തരത്തിൽ ബാധിക്കാനുള്ള ഒരു പ്രധാന കാരണം എന്നു പറയുന്നത് സ്ത്രീകൾക്ക് പുരുഷന്മാരെ അപേക്ഷിച്ച് അവരുടെ യൂറിത്രയുടെ നീളം വളരെ കുറവാണ്..

അതുകൊണ്ടുതന്നെ നമ്മുടെ മലാശയത്തിൽ നിന്നുള്ള അണുബാധകൾ വളരെ പെട്ടെന്ന് നമ്മുടെ മൂത്രശയത്തിലേക്ക് വ്യാപിക്കാൻ സാധ്യത കൂടുന്നു.. അതുപോലെ ഈ മൂത്രശയ അണുബാധ പ്രധാനമായും രണ്ട് ഭാഗങ്ങളായി പറയുന്നു അതായത് അപ്പർ യൂറിനറി ട്രാക്ട് എന്നും അതുപോലെ തന്നെ ലോവർ യൂറിനറി ട്രാക്ട് എന്നും രണ്ടായിട്ട് തരംതിരിച്ചാണ് സാധാരണ പറയാറുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….