വിഷാദരോഗം ഉള്ള വ്യക്തികളെ എങ്ങനെ കണ്ടെത്താം.. എന്തൊക്കെയാണ് അതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ.. വിശദമായി അറിയാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് ഒരുപാട് ആളുകളിൽ പ്രായ വ്യത്യാസം ഇല്ലാതെ കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഡിപ്രഷൻ അഥവാ വിഷാദരോഗം എന്നൊക്കെ പറയുന്നത്.. അപ്പോൾ നമുക്ക് ഈ ഒരു വിഷയത്തെക്കുറിച്ച് തന്നെ ഇന്ന് ഈ വീഡിയോയിലൂടെ ചർച്ച ചെയ്യാം.. ജീവിതത്തിൽ പലതരത്തിലുള്ള പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുള്ളവരാണ് നമ്മൾ എല്ലാവരും..

പ്രതിസന്ധികൾ എന്നു പറയുമ്പോൾ അത് ചിലപ്പോൾ എക്സാമുകളിൽ ഉള്ള തോൽവികൾ ആവാം അതല്ലെങ്കിൽ ദാമ്പത്യ ജീവിതത്തിലെ തകരാറുകൾ ആവാം അതല്ലെങ്കിൽ ഏറ്റവും പ്രിയപ്പെട്ട ആളുകളുടെ വിടപറയലുകൾ ആവാം മരണപ്പെടൽ ആവാം തൊഴിലില്ലായ്മ ആവാം അങ്ങനെ ഏതുതരത്തിലുള്ള പ്രശ്നങ്ങളും ആവാം.. ഇത്തരം സാഹചര്യങ്ങളെല്ലാം നമ്മുടെ ജീവിതത്തിൽ ഉണ്ടാവുമ്പോൾ നമ്മൾ വലിയ തരത്തിലുള്ള മാനസിക സമ്മർദ്ദങ്ങളും വിഷമങ്ങളും എല്ലാം ജീവിതത്തിൽ അനുഭവിക്കുന്നുണ്ട്. എന്നാൽ ഇതു തന്നെയാണോ വിഷാദരോഗം എന്ന് പറയുന്നത്..

പലപ്പോഴും ചെറിയൊരു പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പോലും ചെറുപ്പക്കാരായ ആളുകൾ പറയുന്നത് കേൾക്കാറുണ്ട് എനിക്ക് ഡിപ്രഷൻ ആണ് അല്ലെങ്കിൽ വിഷാദമാണ് എന്നൊക്കെ പറഞ്ഞ് നമ്മൾ കേട്ടിട്ടുണ്ടാവും.. എന്നാൽ യഥാർത്ഥത്തിൽ ഡിപ്രഷൻ അല്ലെങ്കിൽ വിഷാദരോഗം ഒരു വ്യക്തിയിൽ ഉണ്ടെങ്കിൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണ്..ഇത്തരത്തിൽ ചെറിയ വിഷമങ്ങൾ ഉണ്ടാകുമ്പോൾ നമുക്ക് സങ്കടം വരുന്നത് വിഷാദരോഗങ്ങൾ കൊണ്ട് തന്നെയാണോ..

അതായത് നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം രണ്ടാഴ്ചയിൽ കൂടുതൽ നിങ്ങൾക്ക് ഒരു വിഷമം ബാധിക്കുന്നുണ്ട് എങ്കിൽ അതുതന്നെയാണ് വിഷാദരോഗം.. രാവിലെ മുതൽ വൈകുന്നേരം വരെയും ഇത്തരം ആളുകളിലെ ഈ ഒരു സങ്കട ഭാവം ഉണ്ടാവും.. ഇതിൻറെ കൂടെ ഒരു കാര്യവും ചെയ്യാൻ താല്പര്യമില്ലാതെ വരുന്നു.. പലപ്പോഴും നമ്മൾ പണ്ട് വളരെ സന്തോഷത്തോടുകൂടി ചെയ്തിരുന്ന പലകാര്യങ്ങളും ഈ ഒരു അവസ്ഥയിൽ ചെയ്യാൻ കഴിയാത്ത ഒരു മാനസികാവസ്ഥയിലാണ് ചെന്ന് നിൽക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….