കൈകാലുകളിൽ അനുഭവപ്പെടുന്ന പുകച്ചിൽ തരിപ്പ് പെരുപ്പ് തുടങ്ങിയവയ്ക്ക് പിന്നിലെ കാരണങ്ങളെക്കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. കൈകാലുകളിൽ ഉണ്ടാവുന്ന തരിപ്പ് പുകച്ചിൽ പെരുപ്പ് തുടങ്ങിയ അവസ്ഥകൾ മുൻപ് 50 വയസ്സ് കഴിഞ്ഞ ആളുകളിൽ വളരെ കോമൺ ആയിട്ട് കണ്ടു വരാറുണ്ട്. എന്നാൽ ഇപ്പോൾ ഒരു 35 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്കും പുരുഷന്മാർക്കും പോലും കൈകാലുകളിൽ വിരലുകളിൽ ഒക്കെ പെരുപ്പ് അതുപോലെതന്നെ തരിപ്പ് മരവിപ്പ് തുടങ്ങിയ ബുദ്ധിമുട്ടുകൾ ഒക്കെ കാണാറുണ്ട്.. ഇത് ഇന്ന് ജനങ്ങളിൽ വളരെ സർവസാധാരണമായിട്ട് കണ്ടുവരുന്ന ഒരു പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്..

പലപ്പോഴും കൈകാലുകളിൽ വേദന അനുഭവപ്പെടുമ്പോൾ അതിന് മരുന്ന് കഴിച്ചാൽ വേദന കുറയും പക്ഷേ തരിപ്പ് പെരിപ്പ് തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടാവുമ്പോൾ അതിനു മരുന്ന് കഴിച്ചാലും വലിയ ആശ്വാസം ലഭിക്കാറില്ല.. അപ്പോൾ എന്താണ് ഈ ഒരു അവസ്ഥ എന്ന് വിശദീകരിക്കാം..

നമ്മൾ പെരിഫ്രൽ ന്യൂറോപ്പതി എന്ന് വിളിക്കുന്ന വളരെ കോമൺ ആയിട്ട് ഇപ്പോൾ കണ്ടുവരുന്ന ഒരു അവസ്ഥയാണ് നമ്മുടെ കൈകാലുകളിൽ ഇത്തരത്തിൽ തരിപ്പ് സെൻസേഷൻ പെരുപ്പ് പുകച്ചിൽ തുടങ്ങിയവ കാണുക.. പലരും പറയാറുണ്ട് ഡോക്ടറെ എന്റെ കൈകളിലും കാലുകളിൽ ഒക്കെ മുളക് അരച്ച് പുരട്ടിയത് പോലെ എനിക്ക് തോന്നുന്നു അത്രയും പുകച്ചിലാണ്.. അതുകൊണ്ടുതന്നെ എന്താണ് ഈ പെരിഫറൽ ന്യൂറോപ്പതി എന്ന് വിശദീകരിക്കുന്നു..

നമ്മുടെ ശരീരത്തിലെ അവയവങ്ങളും സ്കിനും എല്ലാം പ്രവർത്തിക്കുന്നതും കൺട്രോൾ ചെയ്യുന്നത് നമ്മുടെ തലച്ചോറാണ്.. നമ്മുടെ തലച്ചോറിൽ നിന്നും സുഷുമ്നാനാടി നട്ടെല്ലിന്റെ അകത്തുകൂടിയുള്ള ചെറിയൊരു വാഴപ്പിണ്ടി പോലെയുള്ള ഒരു നാഡി ഉണ്ട്.. ഈ നാടിയിൽ കൂടി പുറത്തേക്ക് വരുന്ന നർവ് കോശങ്ങളാണ് ഇത് മുഴുവൻ നിയന്ത്രിക്കുന്നത്.. അവിടെനിന്നും വളരെ ചെറിയ നാഡികൾ പോലും നമ്മുടെ സ്കിന്നിലേക്ക് വരെ പുറപ്പെടുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….