എന്താണ് പെപ്റ്റിക് അൾസർ എന്നും ഇവ വരാനുള്ള കാരണങ്ങളെ കുറിച്ചും പരിഹാരമാർഗങ്ങളെ കുറിച്ചും മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അൾസർ അഥവാ കുടലിലെ വ്രണങ്ങൾ അഥവാ പുണ്ണ് എന്നത് വളരെ സാധാരണമായിട്ട് കണ്ടുവരുന്ന ഒരു അസുഖം തന്നെയാണ്.. അൾസർ എന്നത് നമ്മൾ സാധാരണയായി ഉദ്ദേശിക്കുന്നത് പെപ്റ്റിക് അൾസർ എന്നുള്ളതാണ്.. പെപ്റ്റിക് അൾസർ എന്നാൽ നമ്മുടെ ആമാശയം അല്ലെങ്കിൽ ചെറുകുടലിന്റെ തുടക്കത്തിൽ ഉള്ള ഭാഗം.. ഈ ഭാഗങ്ങളിൽ വരുന്ന അൾസറുകളെയാണ് നമ്മൾ പെപ്റ്റിക് അൾസർ എന്ന് പറയുന്നത്.. ദഹന വ്യവസ്ഥയുടെ ഭാഗമായിട്ട് ശരീരത്തിന്റെ എവിടെ വേണമെങ്കിലും ഈ ഒരു അൾസർ വരാവുന്നതാണ്..

പക്ഷേ ഏറ്റവും കോമൺ ആയിട്ട് വരുന്നത് ഈ രണ്ട് ഭാഗങ്ങളിൽ ആണ്.. സാധാരണയായിട്ട് അൾസർ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട ലക്ഷണങ്ങളുമായി നമ്മുടെ അടുത്തേക്ക് വരുന്ന രോഗികൾ അല്ലെങ്കിൽ അവരുടെ ബന്ധുക്കൾ നമ്മളോട് സാധാരണ ചോദിക്കുന്ന ചില കാര്യങ്ങളുണ്ട് ഇത് അൾസർ തന്നെ ആണോ അതല്ലെങ്കിൽ അതിൻറെ ലക്ഷണങ്ങൾ ആണോ അതല്ലെങ്കിൽ ഇത് മറ്റേതെങ്കിലും അസുഖങ്ങൾ ആണോ.. അതും അല്ലെങ്കിൽ ഈയൊരു ലക്ഷണങ്ങൾ ക്യാൻസർ ആവാൻ സാധ്യത ഉണ്ടോ..

അത് നമ്മൾ എങ്ങനെയാണ് തിരിച്ചറിയുക എങ്ങനെയാണ് ഇതിനെ ട്രീറ്റ്മെന്റുകൾ എടുക്കേണ്ടത് എന്തെല്ലാം ടെസ്റ്റുകളാണ് ചെയ്യേണ്ടത് ഇതെല്ലാം സാധാരണയായിട്ട് ആളുകൾ ചോദിക്കുന്ന സംശയങ്ങൾ തന്നെയാണ്.. അതുകൊണ്ടുതന്നെ ഇത്തരം സംശയങ്ങളും ഈ ഒരു അസുഖവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളെക്കുറിച്ചും ആണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായിട്ട് പങ്കുവെക്കാൻ ഉദ്ദേശിക്കുന്നത്..

നേരത്തെ സൂചിപ്പിച്ചതുപോലെ നമ്മുടെ ഈ ഒരു തിരക്കേറിയ ജീവിതശൈലിയുടെ ഭാഗമായിട്ട് നമ്മുടെ ഭക്ഷണ രീതികളിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്.. പലരും തിരക്കേറിയ ജീവിതവും അതുകൊണ്ട് തന്നെ ഭക്ഷണം കഴിക്കാൻ തന്നെ സമയമില്ലാതെ പോകാറുണ്ട് അതല്ലെങ്കിൽ ഒരുപാട് ഹോട്ടൽ ഫുഡുകളെ അല്ലെങ്കിൽ ഫാസ്റ്റ് ഫുഡുകൾ ഒക്കെയാണ് ആശ്രയിക്കുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക ….