തൈറോയ്ഡ് രോഗങ്ങൾ മരുന്നുകൾ ഇല്ലാതെ പരിഹരിക്കാൻ സഹായിക്കുന്ന ചില നാച്ചുറൽ ആയിട്ടുള്ള മാർഗങ്ങളെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ് .. ഇന്ന് മലയാളികളിൽ വളരെ കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് തൈറോയ്ഡ് രോഗങ്ങൾ എന്ന് പറയുന്നത്.. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനങ്ങൾ ക്രമേണ കുറഞ്ഞു വന്നിട്ട് ശരീരത്തിൽ ആവശ്യത്തിന് തൈറോക്സിൻ കിട്ടാതെ വരികയും ചെയ്യുന്ന ഒരു അവസ്ഥ ഇന്ന് ചെറിയ കുട്ടികൾ മുതൽ വയസ്സായ ആളുകളിൽ വരെ ഒരുപോലെ കണ്ടുവരുന്നുണ്ട്..

ഇപ്പോൾ തൈറോയ്ഡ് ഗ്രന്ഥി പ്രോപ്പർ ആയിട്ട് പ്രവർത്തിച്ചില്ല എങ്കിൽ പുറത്തുനിന്ന് തൈറോക്സിൻ ഹോർമോൺ നൽകുക എന്നുള്ളതാണ് ഏറ്റവും പോപ്പുലർ ആയിട്ട് ഇപ്പോൾ ചെയ്തുവരുന്ന ചികിത്സാരീതി.. എന്നാൽ നമുക്ക് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം കുറഞ്ഞു തുടങ്ങുമ്പോൾ തന്നെ ഈ ഗ്രന്ഥിയുടെ പ്രവർത്തനം ഇംപ്രൂവ് ചെയ്യാൻ ചില നാച്ചുറൽ ആയിട്ടുള്ള മാർഗങ്ങളുണ്ട്.. അതിനുമുമ്പ് ഏറ്റവും പ്രധാനമായും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം കുറയുന്നതിന്റെ കാരണങ്ങൾ എന്തെല്ലാമാണ് എന്ന് നമ്മൾ മനസ്സിലാക്കണം..

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം കുറഞ്ഞു വരുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം എന്ന് പറയുന്നത് അന്തരീക്ഷ മലിനീകരണവും അതുപോലെ തന്നെ നമ്മുടെ ശരീരത്തിലേക്ക് എത്തുന്ന പലതരത്തിലുള്ള ടോക്സിൻസ് ആണ്.. അന്തരീക്ഷ മലിനീകരണത്തിന്റെ ബാഡ് എഫക്ട് നിങ്ങൾക്ക് വ്യക്തമായി അറിയാം.. മാത്രമല്ല ഭക്ഷണത്തിൽ കൂടെ നമ്മുടെ ഉള്ളിലേക്ക് എത്തുന്നു കെമിക്കലുകൾ അതായത് കീടനാശിനികൾ നമ്മുടെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം കുറയുന്നതിന് ഒരു പ്രധാന കാരണമാണ്..

മാത്രമല്ല നമ്മുടെ ശരീരത്തിലേക്ക് എത്തുന്ന ഹെവി മെറ്റൽസ് മെർക്കുറി പോലുള്ളവ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം കുറയാൻ കാരണമായി മാറുന്നു.. ഇത് കേൾക്കുമ്പോൾ പലർക്കും സംശയം തോന്നും കാരണം നമ്മുടെ ശരീരത്തിന്റെ ഉള്ളിലേക്ക് എപ്പോഴാണ് മെർക്കുറി എത്തുന്നത് അല്ലെങ്കിൽ അതിനുള്ള സാഹചര്യം എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് തോന്നും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….