പറന്ന് വന്ന് രക്ഷിച്ച ഡെലിവറി ബോയി കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ കുട്ടിയെ

ഇതാണ് ദൈവത്തിൻറെ കരങ്ങൾ കെട്ടിടത്തിൻ്റെ മുകളിൽ നിന്നും വീണ കുട്ടിയെ പറന്നുവന്ന് രക്ഷിച്ച ഡെലിവറി ബോയ്! സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്ന ഈ ഒരു വീഡിയോ ആണ് ഇപ്പോൾ ചർച്ചാവിഷയമാകുന്നത്. കാരണം ദൈവദൂതനെപ്പോലെ പറന്നുവന്ന് രണ്ടു വയസ്സുകാരിയുടെ ജീവൻ രക്ഷിച്ച ഒരു ഡെലിവറി ബോയുടെ വീഡിയോ ആണിത്. ആരുടേയും നെഞ്ചിടിപ്പ് കൂട്ടുന്ന വീഡിയോയുടെ ക്ലൈമാക്സിൽ ആണ് സൂപ്പർമാനെപ്പോലെ ഇദ്ദേഹം പാഞ്ഞുവന്ന് ആ കുട്ടിയുടെ ജീവൻ രക്ഷിക്കുന്നത്. വേണമെങ്കിൽ സിനിമയെ വെല്ലുന്ന രംഗം എന്ന് തന്നെ പറയാം. ഈ സംഭവം നടന്നത് വിയറ്റ്നാമിൽ ആണ്.

31 വയസ്സുള്ള ഇദ്ദേഹം അവിടെ ഒരു ഡെലിവറി ബോയ് ആയിട്ടാണ് ജോലി ചെയ്യുന്നത് . തൻറെ വാഹനവുമായി ഒരു ഫ്ലാറ്റിൻ്റെ താഴെ ഡെലിവറിക്ക് വന്നതായിരുന്നു അദ്ദേഹം അപ്പോഴാണ് എവിടെ നിന്നോ ഒരു സ്ത്രീയുടെ ശബ്ദം കേൾക്കുന്നത്. ആ സമയം അയാൾ തൻ്റെ വാഹനത്തിൽ ഇരിക്കുകയായിരുന്നു. ശബ്ദം കേട്ട് തൻറെ വണ്ടിയുടെ സൈഡ് ഗ്ലാസ്സിൽ കൂടി നോക്കിയ അദ്ദേഹം ഒന്ന് പകച്ചു പോയി. കാരണം അദ്ദേഹം നോക്കിയ സ്ഥലം അദ്ദേഹം നിൽക്കുന്നതിന് എതിർവശത്തുള്ള ഫ്ലാറ്റിൽ ഒരു കുട്ടി ബാൽക്കണിയുടെ പുറത്ത് വീഴാറായി നിൽക്കുന്നു. അതും പന്ത്രണ്ടാമത്തെ നിലയിൽനിന്നും.