പിഞ്ചു കുഞ് വീഴുന്നത് കണ്ട് എയർ ഹോസ്റ്റസ് ചെയ്തത് കണ്ടോ ! വിമാന യാത്രക്കാരിയുടെ കയ്യിൽ നിന്നും വഴുതി

വിമാന യാത്രക്കാരിയുടെ കയ്യിൽ നിന്നും വഴുതി പിഞ്ചുകുഞ്ഞ് വീഴുന്നത് കണ്ട എയർ ഹോസ്റ്റസ് ചെയ്തത് കണ്ടോ! അഭിനന്ദനങ്ങൾ കൊണ്ട് മൂടി സോഷ്യൽ മീഡിയ. സ്വന്തം ജീവൻ വക്കാതെ യാത്രക്കാരിയുടെ കുഞ്ഞിനെ രക്ഷിച്ച ജെറ്റ് എയർവെയ്സ് ജീവനക്കാരിക്ക് അഭിനന്ദന പ്രവാഹം. മുംബൈ എയർപോർട്ടിൽ വച്ച് ആണ് 10 മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷിച്ചത്. കുഞ്ഞിൻറെ അമ്മ എയർഹോസ്റ്റസിനെ നന്ദി പറഞ്ഞു കത്തെഴുതിയതോടെയാണ് സംഭവം പുറത്താവുന്നതും വൈറലായതും. തൻറെ കുഞ്ഞുമായി അഹമ്മദാബാദിലേക്ക് യാത്ര ചെയ്യാനാണ് ഒരു സ്വകാര്യ കമ്പനിയുടെ എം ഡി ആയ യാത്രക്കാരി വിമാനത്താവളത്തിലെത്തിയത്. നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി സെക്യൂരിറ്റി കൗണ്ടറിൽ എത്തിയപ്പോൾ യാത്രക്കാരിയുടെ കയ്യിൽ നിന്നും കുഞ്ഞ് അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു.

ഈ സമയം സമീപത്തുണ്ടായിരുന്ന എയർഹോസ്റ്റസ് ചാടിവീണ് കുഞ്ഞിനെ തൻറെ കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. കുഞ്ഞിനെ ഒരു പോറൽ പോലുമേൽക്കാതെ എയർഹോസ്റ്റസ് രക്ഷപ്പെടുത്തി. എന്നാൽ കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതിന് ഇടയിൽ എയർഹോസ്റ്റസിനെ സാരമായി പരിക്കേറ്റിരുന്നു. സ്വന്തം ജീവൻ പോലും വകവയ്ക്കാതെയാണ് ആ പെൺകുട്ടി എൻറെ കുഞ്ഞിനെ രക്ഷിച്ചത്. വീഴ്ചയിൽ മൂക്കിനെ ഗുരുതരമായി പരിക്കേറ്റെങ്കിലും അവൾ എൻറെ കുഞ്ഞിനെ കൈവിട്ടില്ല.ഞാൻ മൊബൈൽ നമ്പർ ചോദിച്ചപ്പോൾ ഇതിൻറെ ജോലിയാണ് എന്ന് മാത്രമാണ് അവൾ പുഞ്ചിരിയോടെ പറഞ്ഞത്. അതെ അവൾ എനിക്ക് മാലാഖയാണ്.