നടുക്കം മാറാതെ വരനും കുടുംബവും നവവധുവിന് താലികെട്ടി നിമിഷങ്ങൾക്കുള്ളിൽ സംഭവിച്ചത്

വിവാഹ ശേഷം ഭർത്താവിൻ്റെ വീട്ടിലേക്ക് പോകാനൊരുങ്ങിയ യുവതി കരഞ്ഞു തളർന്ന കുഴഞ്ഞുവീണുമരിച്ചു. ഒഡീഷയിലെ സോന പൂർ ജില്ലയിലാണ് സംഭവം നടന്നത്. വിവാഹ ചടങ്ങുകൾക്ക് ശേഷമായിരുന്നു സംഭവം നടന്നത്. വിവാഹത്തിനുശേഷം ഭർത്താവിൻറെ വീട്ടിലേക്ക് മടങ്ങാൻ ഒരുങ്ങിയതോടെ യുവതി നിർത്താതെ കരയാൻ തുടങ്ങി പിന്നീട് കുഴഞ്ഞുവീഴുകയായിരുന്നു. ബന്ധുക്കൾ കൈകളും കാലുകളും മസാജ് ചെയ്തിട്ടും മുഖത്ത് വെള്ളം ഒഴിച്ചിട്ടും എഴുന്നേൽക്കാതെ വന്നതോടെ ആശുപത്രിയിലേക്ക് നേരെ എത്തിക്കുകയായിരുന്നു.

അവിടെ എത്തിയപ്പോഴേക്കും യുവതി മരിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. പിതാവിൻറെ മരണത്തോടെ യുവതി മാനസികമായി വിഷമം അനുഭവിച്ചിരുന്നതായി ഗ്രാമവാസികളിൽ ഒരാൾ ഇന്ത്യ ടുഡേ ടിവിയോട് പറഞ്ഞു. അമ്മയുടെ സഹോദരനു ഒപ്പമായിരുന്നു പിന്നീട് യുവതിയുടെ താമസം. സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ ആയിരുന്നു വിവാഹം.