പിതാവ് എന്താ ചെയ്തത് എന്ന് കണ്ടോ മകളുടെ മേല്‍ ചാടി വീണ പുലിയെ

മകളുടെ മേലേ ചാടിവീണു ആക്രമിച്ച പുലിയെ പിതാവ് കഴുത്ത് ഞെരിച്ച് കൊന്നു. കർണാടകയിലെ ഒരു സ്ഥലത്താണ് സംഭവം ഉണ്ടാക്കുന്നത്. ഇദ്ദേഹത്തിനും ഇദ്ദേഹത്തിൻറെ കുടുംബത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. പൊന്തക്കാട്ടിൽ നിന്നും പുലി ചാടി വീഴുകയായിരുന്നു. മകളുടെ നേരെ പുലി ചാടി വീണു ആക്രമിക്കുന്നത് കണ്ടതോടെ ഇദ്ദേഹം പുലിയുടെ കഴുത്തിൽ പിടിമുറുക്കി. പിന്നീട് തനിക്ക് നേരെ തിരഞ്ഞിട്ടും മുഖത്ത് നിന്ന് രക്തം വാർന്ന് ഒഴുകിയിട്ടും ഇദ്ദേഹം പുലിയുടെ കഴുത്തിൽനിന്നും പിടിവിട്ടില്ല. ഒടുവിൽ പുലി ചത്തു വീഴുകയാണ് ഉണ്ടായത്. ആക്രമണത്തിൽ അദ്ദേഹത്തിൻറെ മുഖത്തും സാരമായ പരിക്കുകൾ ഏറ്റിരുന്നു.

അദ്ദേഹത്തിൻറെ ഭാര്യ പുലിയിൽ നിന്നും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പുലി ചത്തു കിടക്കുന്നതിൻ്റെയും നാട്ടുകാർ ഓടിക്കൂടിയതിൻ്റെയും ചിത്രങ്ങൾ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. ഇത് എല്ലാവരെയും വളരെയധികം ഭയപ്പെടുത്തിയ ഒരു സംഭവമാണ്. പുലി ഇത്രയധികം ശക്തി ഉള്ളത് ആയിട്ടുപോലും അദ്ദേഹം തൻറെ സർവശക്തിയുമുപയോഗിച്ച് പുലിയെ കീഴ്പ്പെടുത്തുകയായിരുന്നു. സ്വന്തം കുടുംബത്തെ അതിഗാഢമായി സ്നേഹിക്കുന്ന ഒരു കുടുംബനാഥനെ ആണ് ഇവിടെ കാണാൻ കഴിഞ്ഞത്. സംഭവത്തിൽ അദ്ദേഹത്തിന് പരിക്കുകൾ ഏറ്റിട്ടുണ്ട്.