ഈ വല്യേട്ടൻ ചെയ്തത് കണ്ടത് എട്ടരലക്ഷംപേർ അനിയന്റെ കരച്ചിലടക്കാൻ

2013 ഒക്ടോബർ രണ്ടിന് യുഎസിലെ ടെക്സസിൽ ജനിച്ച ക്യാംഡൻ്റെ ജീവിതകഥ ഒരിക്കലെങ്കിലും കണ്ടിട്ടുള്ളവർ പിന്നീട് കുറച്ചുകാലത്തേക്ക് എങ്കിലും ആരോടും പരാതി പറയാൻ സാധ്യതയില്ല അത്രയ്ക്ക് പ്രചോദനാത്മകവും ഊർജ്ജം തരുന്നതുമാണ് ഈ കൊച്ചുമിടുക്കൻ്റെ ഓരോ ദിവസത്തെയും ജീവിതം. സഹോദരിയോടൊപ്പം പാർക്കിൽ കളിക്കുന്ന ക്യാംഡൻ്റെ പുഞ്ചിരി നമ്മളോട് ഒരു കാര്യം പറയാതെ പറയുന്നു. തോൽക്കാൻ എനിക്ക് മനസ്സില്ല എന്ന്… 2013 ജനുവരി മാസത്തിലാണ് ക്യാംഡൻ്റെ അമ്മ ഗർഭിണി ആണെന്ന് അറിഞ്ഞത്. ഉദരത്തിൽ വളരുന്ന കുഞ്ഞിനായി ആ മാതാവ് ആദ്യമായി വാങ്ങി വെച്ചത് മനോഹരമായ ഒരു പെയർ ഷൂസ് ആയിരുന്നു. ആദ്യമായി അമ്മയാകുന്ന അതിൻറെ ത്രില്ലിലായിരുന്നു ആ യുവതി. എന്നാൽ ആ ഷൂസ് കുഞ്ഞിനു ഒരിക്കലും ഉപയോഗിക്കാനാവില്ലെന്ന് അനാട്ടമി സ്കാനിംഗ് നടത്തിയ ദിവസം ആ യുവതി ഞെട്ടലോടു കൂടി തിരിച്ചറിഞ്ഞു.

കുഞ്ഞിനെ കയ്യിൻ്റെ കീഴ് ഭാഗവും കാലും ഇല്ലെന്ന് ഡോക്ടറുടെ വാക്കുകൾ ഇടിത്തീ പോലെയാണ് ആ പെൺകുട്ടിയുടെ ഹൃദയത്തിലേക്ക് പതിച്ചത്. ഇങ്ങനെയൊരു കുഞ്ഞിന് ജന്മം നൽകുന്നത് ആ കുഞ്ഞിനോട് ഉള്ള അനീതി ആണെന്നും ആ കുഞ്ഞിനെ അബോഷൻ നടത്തണമെന്നുമുള്ള അഭിപ്രായം പല കോണുകളിൽനിന്നും ഉണ്ടായി. സമ്മർദ്ദം ശക്തമായപ്പോൾ ഒരു നിമിഷം ആ യുവതി അതുവരെ പഠിച്ച മൂല്യങ്ങൾ എല്ലാം മറന്നു.അബോർഷനു വേണ്ടിയുള്ള ദിവസം വരെ തീരുമാനിച്ചു എങ്കിലും ദൈവത്തിന് ആ കുഞ്ഞിനെ കുറിച്ച് മറ്റൊരു പദ്ധതി ഉണ്ടായിരുന്നു.