സംഭവം എന്തെന്നറിഞ്ഞാൽ ആരായാലും ഒന്ന്ഞെട്ടും പശുവിൻറെ അടുത്ത് കാവൽനിക്കുന്ന പുള്ളിപ്പുലി

പശുവിനെ കൂട്ടിരുന്നു സംരക്ഷണം നൽകി പുള്ളിപ്പുലി. കാരണം കേട്ട വിശ്വസിക്കാനാകാതെ സോഷ്യൽ ലോകം. ഗുജറാത്തിലെ ഒരു ഗ്രാമത്തിൽ മുൻപ് നടന്ന ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയ വീണ്ടും ഏറ്റെടുത്തിരിക്കുന്നത്. സംഭവം ഇങ്ങനെയാണ്… ഗുജറാത്തിലാണ് സംഭവം നടക്കുന്നത്. ഗുജറാത്തിലെ ഒരു ഗ്രാമത്തിലെ പശുവിനെ അടുത്ത ഗ്രാമവാസി വിലക്കുവാങ്ങി തൻറെ ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ട് പോവുകയുണ്ടായി. രണ്ടുമൂന്ന് ദിവസം കുഴപ്പമൊന്നും സംഭവിച്ചില്ല. എങ്കിലും മൂന്ന് നാല് ദിവസങ്ങൾക്ക് ശേഷം ഈ പശുവിനെ കെട്ടിയിട്ടിരിക്കുന്ന ഭാഗത്തുനിന്ന് നായകളുടെ നിർത്താതെയുള്ള കുര വീട്ടുകാരിൽ സംശയം ഉളവാക്കി. പശുവിനെ മോഷ്ടിക്കാൻ കള്ളന്മാർ ഇടയ്ക്കിടയ്ക്ക് ശ്രമിക്കുന്നുണ്ടെന്ന് ഉടമയ്ക്ക് സംശയം തോന്നി.

പുറത്തിറങ്ങി നോക്കിയിട്ടും ആരെയും കാണാനായി കഴിഞ്ഞില്ല. എല്ലാദിവസവും നായയുടെ കുര കേട്ട് സഹികെട്ട വീട്ടുടമ സിസിടിവി ക്യാമറ സ്ഥാപിച്ചു. പിറ്റേദിവസം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച വീട്ടുടമയും പരിസരവാസികളും ഭയന്നുവിറച്ചു. പശുവിൻറെ അടുത്തായി ഒരു പുലിയെ ആണ് അവർ സിസിടിവിയിൽ കണ്ടത്. നിരന്തരം പശുവിൻറെ അടുത്തുവരുന്ന പുലി പശുവിനെ ഉപദ്രവിക്കാത്തതും ഒപ്പം പശുവിനെ കൂട്ടിയിരിക്കുന്നു .പുലിയെ കണ്ട എല്ലാവർക്കും അത്ഭുതമായി തോന്നി. എന്തായാലും പശുവിൻറെ പഴയ ഉടമയോട് അടുത്തുചെന്ന് ആ ഫോട്ടോ കാണിച്ചു. ഇത് കണ്ടപ്പോൾ വളരെ വിചിത്രമായ കഥയാണ് അദ്ദേഹം അവരോട് പറഞ്ഞത്.