ചേച്ചി കുട്ടി ചെയ്തത് കണ്ടോ കുഞ്ഞാനുച്ഛനെ പുലിയുടെപിടിയിൽ നിന്ന്രക്ഷിച്ച ചേച്ചിക്കുട്ടി

ചേച്ചി കുട്ടിയുടെ ധീരതയെ വാഴ്ത്തി സോഷ്യൽ ലോകം. കൂടെപ്പിറപ്പിനെ തൊടാൻ പുലിയല്ല പുപ്പുലി ആണെങ്കിലും സമ്മതിക്കുകയില്ല എന്ന് തെളിയിക്കുകയാണ് ഈ ചേച്ചി കുട്ടി. കൂടപ്പിറപ്പിനോടുള്ള സ്നേഹത്തിൻറെ വര പാടുകളാണ് ചേച്ചി കുട്ടിയുടെ നെറ്റിയിൽ. കുഞ്ഞനുജനെ തോളതിരുത്തി വീട്ടിലേക്ക് പോകുമ്പോൾ മുന്നിൽ ചാടിയ പുലിയോട് പോരാടി രാഗി എന്ന് പുലിക്കുട്ടി. ഉത്തരാഖണ്ഡിലെ ദേയ്കുണ്ടായി ദില്ലി ഗ്രാമത്തിലാണ് ഈ സംഭവം നടക്കുന്നത്. പതിവുപോലെ പാടത്ത് കളികഴിഞ്ഞ് അനുജൻ രാഘവനെയും കുട്ടി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പുലി ചാടി വീണത്.

പുലിനഖം നെറ്റിയിൽ ആയിട്ടും രാഘവനെ അവൾ നെഞ്ചോട് ചേർത്തു. പുലി ആക്രമണത്തിൽ പരിക്കേറ്റ തൻറെ കുഞ്ഞനുജനെ ഒരു പോറൽ പോലും സംഭവിക്കാതെ അവൾ പൊതിഞ്ഞു പിടിച്ചു. ഇരുവരുടെയും കരച്ചിൽ കേട്ട് നാട്ടുകാർ ഓടി എത്തിയത് കൊണ്ട് മാത്രമാണ് പുലി ശ്രമം ഉപേക്ഷിച്ച് കാട്ടിലേക്ക് മടങ്ങിയത്. രക്തം വാർന്ന് ബോധം പോയിട്ടും അവൾ രാഘവനെ ചേർത്ത് പിടിച്ചു. പിന്നീട് ആശുപത്രികളിൽനിന്ന് ആശുപത്രിയിലേക്കുള്ള ഓട്ടം. ഒടുവിൽ സ്ഥലം എംഎൽഎയുടെ ഇടപെടലിൽ ഡൽഹിയിലെ രമല് ആശുപത്രിയിൽ മാറ്റിയത് കൊണ്ട് മാത്രം അവൾ ജീവിതത്തിലേക്ക് തിരിച്ചു വന്നു. കുറച്ചു മാസങ്ങൾക്ക് മുൻപ് നടന്ന സംഭവം ആണെങ്കിലും വാർത്ത സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.