മരണത്തിലേക്ക് നടന്നടുക്കുന്ന തന്റെ 5വയസ്സുക്കാരൻ മകന്അച്ഛന്റെ സമ്മാനം

ഓരോ മക്കൾക്കും തൻറെ അച്ഛനമ്മമാർ സൂപ്പർ ഹീറോകളാണ്. തങ്ങളെ ഏത് ആപത്തുകളിൽനിന്നും രക്ഷിച്ച്,ഏത് ആഗ്രഹവും സാധിച്ചു തരുന്ന മാതാപിതാക്കളെ കഴിഞ്ഞേ മറ്റ് ആരുമുള്ളൂ. മാതാപിതാക്കൾക്കും അങ്ങനെ തന്നെയാണ്. ജീവൻറെ ജീവനാണ് അവരുടെ പൊന്നോമനകൾ. അവരെ സന്തോഷം പെടുത്താൻ അവർ ഏത് വേഷവും കിട്ടും. എന്തു വേണമെങ്കിലും ചെയ്യും. ഇപ്പോഴിതാ കാൻസർമൂലം മരണത്തിലേക്ക് അടുത്തു കൊണ്ടിരിക്കുന്ന പൊന്നോമനയുടെ ആഗ്രഹം സാധിക്കാൻ ഒരു അച്ഛൻ ചെയ്തത് കണ്ടോ . ഏവരുടെയും കണ്ണ് നിറഞ്ഞ് പോകും. മരണത്തിലേക്ക് നടന്നടുക്കുന്ന ചേതൻ എന്ന 5വയസ്സ്‌ക്കാരന് ബ്രെയിൻ ട്യൂമർ ആണ്. ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലെത്തി കാര്യങ്ങൾ. എല്ലാം കൊണ്ടും മനസ്സ് തകർന്നു വിങ്ങി പൊട്ടുകയാണ് ആ കുടുംബം. ചേതനകട്ടെ സത്യം അറിയാതെ ചിരിച്ചു കളിച്ചു നടക്കുന്നു.

ചേതന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്പൈഡർമാനെ നേരിട്ട് കാണുക എന്നത്. അവൻറെ അവസാന ആഗ്രഹം ഇതായിരിക്കാം എന്ന് മനസ്സിലാക്കി പിതാവ് വിൻസെൻറ് അതിനുവേണ്ടി തയ്യാറെടുപ്പുകൾ തുടങ്ങി. ചാടാനും ഓടാനും കീഴ്മേൽ മറിയാനും അദ്ദേഹം പഠിച്ചു തുടങ്ങി.അവസാനം സ്പൈഡർമാൻ വേഷത്തിൽ കുഞ്ഞിന്റെ ആഗ്രഹം സാധിക്കാൻ അദ്ദേഹമെത്തി. കുഞ്ഞ് നോക്കുമ്പോൾ അതാ വീടിൻറെ ടെറസിലും കെട്ടിടങ്ങളുടെയും ചാടി തലകുത്തി മറിയുന്ന സ്പൈഡർമാൻ. ഇത് കണ്ട് ചേതൻ അതിശയിച്ചുപോയി. ആകാംക്ഷയോടെ സ്പൈഡർമാന്റെ പ്രകടനങ്ങൾ കൈകൊട്ടി ചിരിച്ചുകൊണ്ട് ആസ്വദിച്ചു. ഒരുപക്ഷേ അവൻ നല്ലപോലെ സന്തോഷിച്ച ദിവസം മറ്റൊന്ന് ഉണ്ടാവുകയില്ല. ചാട്ടത്തിനും മറിച്ചിലിനുംശേഷം സ്പൈഡർമാൻ കുഞ്ഞിൻറെ അടുത്തെത്തി സംസാരിക്കുകയും ചെയ്തു. ഇതോടെ അവൻ സന്തോഷത്തിലായി. അവന്റെ ആഗ്രഹങ്ങളെല്ലാം സാധിച്ചു കൊടുത്ത് സ്പൈഡർമാൻ പോയി.

അതിൻറെ ഓർമ്മകളിൽ ചേതൻ വളരെ സന്തോഷവാനായി. സ്പൈഡർമാൻ വേഷം കെട്ടി എത്തിയതിനുശേഷം റൂമിലെത്തി ഒറ്റക്കു കരയുന്ന വിൻഡീസിനെ കണ്ട് ഭാര്യയും കരഞ്ഞുപോയി. ഇതുപോലൊരു അച്ഛനെ കിട്ടിയത് അവൻറെ ഭാഗ്യം എന്നാണ് സോഷ്യൽ മീഡിയയിൽ അഭിപ്രായം വരുന്നത് . ചേതനയെയും സ്പൈഡർമാൻ ആയ അച്ഛന്റെയും ഈ വീഡിയോ കണ്ടപ്പോൾ ഏവരുടെയും കണ്ണുകൾ നിറഞ്ഞുപോയി. ഒടുവിൽ അവൻ അവൻറെ ആഗ്രഹവും പൂർത്തിയാക്കി ഏവരെയും കണ്ണീരിലാക്കി ചേതൻ ഈ ലോകത്ത് നിന്ന് വിട പറഞ്ഞു. ഈ ലോകത്ത് കൺകണ്ട ദൈവങ്ങൾ നമ്മുടെ മാതാപിതാക്കൾ തന്നെയാണ് എന്ന് കാണിക്കുകയാണ് ഈ വീഡിയോ.