25 വർഷങ്ങൾക്ക് ശേഷം സംഭവിച്ചത് 4 വയസിൽ എല്ലാം നഷ്ടപ്പെട്ട് തെരുവിൽ തെണ്ടിത്തിരിഞ്ഞ ബാലൻ

ചെറുപ്പത്തിൽതന്നെ മാതാപിതാക്കളെയും സഹോദരങ്ങളെയും നഷ്ടപ്പെടുക എന്നത് ഒരു നാലു വയസ്സുകാരനെ സംബന്ധിച്ചെടുത്തോളം വലിയൊരു നഷ്ടം തന്നെയാണ്. ഒന്നും അറിയാനും പറയാനും ചെയ്യാനും അറിയാത്ത പ്രായത്തിൽ കുടുംബത്തെ നഷ്ടപ്പെട്ട ഒരു നാലുവയസ്സുകാരൻ്റെ ജീവിതത്തിൽ പിന്നീട് 25 വർഷങ്ങൾക്ക് ശേഷം സംഭവിച്ച കാര്യങ്ങളാണ് ഇന്ന് ഞങ്ങൾ നിങ്ങളുമായി പങ്കു വയ്ക്കുന്നത്.

സാരുവിനു നാലു വയസ്സുള്ളപ്പോൾ ആണ് തൻറെ കുടുംബത്തിന് നഷ്ടമായത്. സാരുവിൻറെ മുതിർന്ന ജേഷ്ഠൻ റെയിൽവേ സ്വീപ്പർ ആയി ജോലി ചെയ്യുകയായിരുന്നു. രാത്രി വളരെയധികം വൈകിയതിനാൽ ക്ഷീണിതനായ നാലുവയസ്സുകാരൻ സാരു സ്റ്റേഷനിലെ ഒരു സീറ്റിലിരുന്ന് ഉറങ്ങിപ്പോയി. ജേഷ്ഠൻ വന്ന് വിളിക്കുമെന്ന് അവൻ പ്രതീക്ഷിച്ചിരുന്നു. ആ നിർഭാഗ്യകരമായ ഉറക്കം സാരുവിൻറെ ജീവിതം മാറ്റിമറിച്ചു. ഉറക്കമുണർന്നപ്പോൾ ആരെയും അവൻ അവിടെ കണ്ടില്ല.

ആകെ ഭയന്നുപോയ സാരു തൊട്ടുമുന്നിൽ ഉണ്ടായിരുന്ന ട്രെയിനിൽ തൻറെ സഹോദരൻ ഉണ്ടാവും എന്ന് കരുതി അതിൽ കയറി തൻറെ ജേഷ്ഠനെ അന്വേഷിച്ചു. എന്നാൽ അവനവൻറെ ജേഷ്ഠനെ കണ്ടെത്താനായില്ല. അപ്പോഴേക്കും ഇറങ്ങാൻ കഴിയാത്തവിധം ട്രെയിനിന് വേഗത കുടിയിരുന്നു. ആകെ ഭയന്നുപോയ സാരു ട്രെയിനിൽ ബോധംകെട്ടുവീണു. പിന്നീട് 14 മണിക്കൂറിനുശേഷമാണ് അവൻ കണ്ണു തുറക്കുന്നത്.