വർക്ക് ഷോപ് ജീവനക്കാരൻ ചെയ്തത് കണ്ടോ നിയന്ത്രണം വിട്ട് പാഞ്ഞുവരുന്ന കാറിന് മുന്നിൽ പിഞ്ചു കുട്ടികൾ .

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നു. യുവാവിന്റെ പ്രവർത്തിയിൽ അഭിനന്ദനങ്ങൾ നേർന്ന് സോഷ്യൽ ലോകം. പതിവ് വർക്ക് ഷോപ്പ് പണിക്ക് ഇടയിലാണ് എന്തോ ശബ്ദം കേട്ട് വർക്ക്ഷോപ്പ് ജീവനക്കാരനായ ജി സൊ തിരിഞ്ഞു നോക്കിയത്. അപ്പോഴാണ് നിയന്ത്രണംവിട്ട് പാഞ്ഞുവരുന്ന കാറിനെ കണ്ടത്. തൊട്ടുമുന്നിൽ നാലു വയസ്സുകാരിനും മൂന്ന് വയസ്സുകാരനും ഒന്നുമറിയാതെ നിൽക്കുന്നു. എന്ത് ചെയ്യണം എന്ന് ആലോചിക്കാനുള്ള സമയം പോലും ഉണ്ടായിരുന്നില്ല. ഉടൻതന്നെ രണ്ട് കുഞ്ഞുങ്ങളെയും വാരിയെടുത്ത് മാറിയതും കാർ പാഞ്ഞ് കയറി പോവുകയായിരുന്നു.

ജിസോയ്ക്കും കുഞ്ഞുങ്ങൾക്കും ഒരു പോറൽ പോലും സംഭവിച്ചിട്ടില്ല എന്നതാണ് മറ്റൊരു സത്യം. ജീവൻ പോലും പണയം വച്ചാണ് ജിസോ രണ്ട് കുഞ്ഞുങ്ങളെയും രക്ഷപ്പെടുത്തിയത്. ഒരു നിമിഷം ശ്വാസം നിലച്ചുപോകുന്ന വീഡിയോ ആയിരുന്നു അത് എന്നാണ് കണ്ടുനിന്നവർ പറഞ്ഞത്. ദൈവത്തിൻറെ കരങ്ങൾ എന്ന് ജിസൊയെ വിശേഷിപ്പിച്ചവരും കുറവല്ല. ജിസോ ദൈവത്തിൻറെ കരങ്ങൾ തന്നെ. ജിസോ അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് ആ രണ്ട് പൊന്നോമനകൾ ഉണ്ടായിരുന്നില്ല. കൂടുതൽ വിശേഷങ്ങൾക്കായി വീഡിയോ മുഴുവനായി കാണുക.