പ്രസവമുറിയിൽ കയറി ഭർത്താവ് ഭാര്യക്ക് പ്രസവ സമയത്ത് പിന്തുണ നൽകാൻ പിന്നീട് സംഭവിച്ചത് കണ്ടോ

ഈയിടെ സോഷ്യൽ മീഡിയയിൽ ഒരു യുവതി പങ്കുവെച്ച പ്രസവമുറിയിലെ ചിത്രം ഏറെ ശ്രദ്ധേയമാണ്. പ്രസവിച്ച ഉടനെ എടുത്ത ഒരു സെൽഫി ചിത്രമാണ് അത്. ട്വിറ്ററിൽ ആണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രസവം കഴിഞ്ഞ ആശ്വാസത്തോടൊപ്പം ആ യുവതിയുടെ മുഖത്ത് അടക്കാനാവാത്ത ചിരിയും കാണാം. അതിനൊരു കാരണവുമുണ്ട്. ചിത്രത്തിൽ യുവതിക്ക് പിന്നിലായി തറയിൽ വീണു കിടക്കുന്ന ഒരു മനുഷ്യനെയും കാണാം. അത് അവരുടെ ഭർത്താവാണ്. സ്വന്തം ഭാര്യയുടെ പ്രസവം ഒന്ന് കണ്ടു കളയാം എന്ന് കരുതി ലേബർ റൂമിലേക്ക് കയറിയതാണ് അയാൾ.

പലയിടത്തും ഈ ഒരു സംവിധാനം ഉണ്ട്.പറ്റുന്നത്ര പിന്തുണയും നൽകാം എന്ന് കരുതി. എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്.ലേബർ റൂമിൽ ആവേശത്തോടെ കയറിയ ആൾ അല്ലായിരുന്നു തിരിച്ചു വന്നപ്പോൾ. അതിനുള്ളിൽ കയറിയ ശേഷം കണ്ട കാഴ്ചകൾ അയാൾക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. ഒടുവിൽ പ്രസവത്തിനിടെ ഭാര്യയുടെ കരച്ചിലും ബഹളവും കേട്ട് ബോധംകെട്ട് കിടക്കുകയാണ് അയാൾ. അമ്മമാർ എത്രത്തോളം വേദനയാണ് സഹിക്കുന്നതെന്നും അത് കാണാൻ തനിക്ക് ആവുന്നില്ല എന്നുള്ളതാണ് അദ്ദേഹത്തിൻറെ പ്രതികരണം. കൂടുതൽ വിശേഷങ്ങൾ അറിയുവാനായി വീഡിയോ മുഴുവനായി കാണുക.