അനക്ക മറ്റ്‌ കിടക്കുന്ന തന്റെ കുഞ്ഞിനെ രക്ഷിക്കാൻ ആഅമ്മ ആന ചെയ്തത്കണ്ടോ?

അമ്മ ആനയുടെ കൂടെ ഓടിക്കളിച്ചു തളർന്നുവന്നു കിടന്ന കുട്ടിയാന പിന്നെ എഴുന്നേറ്റില്ല. ഇത് കണ്ട് സംശയം തോന്നിയ അമ്മയാന വന്നു തുമ്പിക്കൈകൊണ്ട് തട്ടി നോക്കിയെങ്കിലും കുട്ടിയാന പിന്നെയും എഴുന്നേറ്റില്ല. അനക്കമറ്റു കിടക്കുന്ന തൻ്റെ കുഞ്ഞിനെ രക്ഷിക്കാൻ ആ അമ്മ ആന ചെയ്തതാണ് സോഷ്യൽ ലോകം ഇന്ന് ഏറ്റെടുത്തിരിക്കുന്നത്. പ്രാക്ക് മൃഗശാലയിലാണ് ഈ സംഭവം നടക്കുന്നത്. ഐ എഫ് എസ് ഉദ്യോഗസ്ഥനായ രമേശ് പാണ്ഡയാണ് ആനക്കുട്ടിയുടെ ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.

ആനക്കുട്ടി അനക്കമറ്റു കിടക്കുന്നതും പരിഭ്രാന്തയായ അമ്മയാന അതിനെ എഴുന്നേൽപ്പിക്കാൻ നോക്കുന്നതും കണ്ടിട്ടാണ് അദ്ദേഹം ഈ വീഡിയോ പകർത്തിയത്. തൻറെ അമ്മയോടൊപ്പം ഓടിക്കളിച്ചു തളർന്ന ആ ആനക്കുട്ടി കുറച്ചു കഴിഞ്ഞപ്പോൾ നിലത്തു കിടന്ന് ഉറങ്ങി പോവുകയായിരുന്നു. അതേസമയം അമ്മ ആനയും കൂടെ ഉണ്ടായിരുന്നു. എന്നാൽ കുറെ നേരം കഴിഞ്ഞിട്ടും ആനക്കുട്ടി എഴുന്നേൽക്കാതെ വന്നതോടെ ആ അമ്മയാന അപകടം മണത്തു. ഉടൻ തന്നെ അമ്മ ആന കുട്ടി ആനയുടെ അരികിൽ പോയി തുമ്പി കൈ കൊണ്ട് അതിനെ തട്ടി എഴുന്നേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും ആനക്കുട്ടി എഴുന്നേറ്റില്ല.

കുട്ടിയാന ഉണരാതെ വന്നപ്പോൾ ഭയന്ന് അമ്മ ആന തന്നെ മൃഗശാല ജീവനക്കാരുടെ നേരെ പോവുകയും ബഹളം വെക്കുകയും ആയിരുന്നു. ആന ബഹളം വയ്ക്കുന്നതും കുട്ടിയാന നിലത്തു കിടക്കുന്നതും കണ്ട മൃഗശാല ജീവനക്കാർ ഉടൻതന്നെ അങ്ങോട്ട് ഓടിയെത്തുന്നതും വീഡിയോയിൽ കാണാം. അമ്മ ആനയ്ക്ക് ഒപ്പമെത്തിയ മൃഗശാല ജീവനക്കാർ കുട്ടി ആനയെ പലതവണ തട്ടുകയും മുട്ടുകയും ചെയ്തതോടെ കുട്ടിയാന ചാടി എഴുന്നേൽക്കുക യായിരുന്നു.