റോഡ്സൈഡിൽ നിന്ന ഭീമൻ മരംമുറിച്ചപ്പോൾ അതിനകത്തു നിന്നും വന്നത് എന്താണെന്നു കണ്ടോ

റോഡ് സൈഡിൽ നിന്നിരുന്ന ഒരു ഭീമൻ മരം മുറിച്ചപ്പോൾ അതിനകത്തു നിന്നും വെള്ളം വന്നത് കണ്ടു അത്ഭുതത്തോടെ നാട്ടുകാർ നിന്നു. റോഡ് സൈഡിൽ നിന്നിരുന്ന പടു കൂറ്റൻ മരം വെട്ടിയപ്പോൾ ആണ് ഈ കാഴ്ച കാണാൻ കഴിഞ്ഞത്. മരം പൂർണ്ണമായി വെട്ടി മാറ്റുന്നതിനു മുൻപ് തന്നെ അതിശക്തമായ രീതിയിൽ വെള്ളം വരാൻ തുടങ്ങി. അതു കണ്ട് പലരും പല കാരണങ്ങൾ പറഞ്ഞു. മഴക്കാലത്ത് മരത്തിനുള്ളിൽ വെള്ളം നിറഞ്ഞത് ആവണമെന്ന് പലരും സംശയിക്കുന്നു. മരം മുറിച്ച് കുറേസമയം ഇങ്ങനെ വെള്ളം വരുന്നത് തുടർന്ന് കൊണ്ടിരുന്നു.

കുട്ടികളും യുവതികളും എല്ലാം വളരെ കൗതുകത്തോടെ ഈ കാഴ്ച നോക്കി നിന്നു. പലരും തങ്ങളുടെ ക്യാമറകളിൽ ഈ ദൃശ്യം പകർത്തി. മരം മുറിച്ചപ്പോൾ വെള്ളം വരുന്നത് കണ്ട ഒരു കൂട്ടം നാട്ടുകാർ ഒരു കൂട്ടം നാട്ടുകാർ ആദ്യം റോഡിലെ പൈപ്പ് ലൈൻ പൊട്ടിയത് ആണോ എന്ന് സംശയിച്ചിരുന്നു. കാരണം അത്ര ശക്തമായ രീതിയിൽ ആയിരുന്നു വെള്ളത്തിൻറെ ഒഴുക്ക്…. എന്നാൽ പിന്നീട് പൈപ്പ് ലൈൻ പൊട്ടിയത് അല്ലെന്ന് മനസ്സിലായി. നീർമരുത് എന്ന മരം വെട്ടിയാൽ മരത്തിൽ നിന്നും ഇങ്ങനെ വെള്ളം വരാറുണ്ട്.

അതിനാൽ തന്നെ ഇത് നീർമരുത് ആണോ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. എന്ത് തന്നെ ആയാലും ആരും കാണാത്ത ഒരു അപൂർവ്വ കാഴ്ച ആയതിനാൽ തന്നെ ഇത് കാണുവാനും ഇത് ക്യാമറയിൽ പകർത്തുവാനും ഒത്തിരി ആളുകൾ വന്നിരുന്നു. കുറച്ചു സമയത്തിനുശേഷം വെള്ളത്തിൻറെ ഒഴുക്ക് നിൽക്കുകയും ചെയ്തിരുന്നു.