അപകടംപറ്റിട്ടും തെരുവ് നായയെആരും തിരിഞ്ഞു നോക്കിയില്ല ഉടനെനായ ചെയ്തത് കണ്ടോ

വെറ്റിനറി ക്ലിനിക്കിൽ എത്തി ഡോക്ടറോട് തൻറെ കാലിൽ പരിക്ക് കാണിച്ച് ചികിത്സ നേടി തെരുവുനായ… കാൽപാദത്തിന് ഏറ്റ പരുക്കിനെ തുടർന്ന് നടക്കാൻ ബുദ്ധിമുട്ടിയ നായ ആണ് ആശുപത്രിയിൽ സ്വയം എത്തിയത്. ബ്രസീലിയൻ മുൻസിപ്പാലിറ്റി ആയ ജസീറോയിൽ ആണ് സംഭവം. ആശുപത്രിയിൽ എത്തിയ നായ തിരക്കു കുറയാൻ കാത്തിരിക്കുന്നതും പിന്നീട് ഡോക്ടറുടെ സമീപത്തേക്ക് ചെല്ലുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഈ മാസം ആറിന് ആയിരുന്നു സംഭവം നടന്നത്.

കറുത്ത നിറമുള്ള നായ ആശുപത്രിയിൽ എത്തുകയും അൽപനേരം കാത്തു നിന്നിട്ട് ആശുപത്രിയുടെ അകത്തേക്ക് പ്രവേശിക്കുന്നതും ഈ വീഡിയോയിൽ കാണാം. അകത്ത് പ്രവേശിച്ച നായ നിലത്ത് ഇരുന്നശേഷം പരിക്കേറ്റ മുൻ കാൽനീട്ടി ഉയർത്തി കാണിച്ചു. ഇത് ശ്രദ്ധിച്ച ഡോക്ടർ പെട്ടെന്ന് അടുത്തേക്ക് ചെന്നു പരിശോധിക്കുകയും ചികിത്സയ്ക്കായി അകത്തേക്ക് പൊയ്ക്കൊള്ളാൻ പറയുന്നതും കാണാം.

വളർത്തുനായ്ക്കൾ ക്ലിനിക്കിൽ വരുന്നതിനാൽ അവയുടെ ഗന്ധം തിരിച്ചറിഞ്ഞ് ആവാം ഈ തെരുവ് നായ ആശുപത്രിയിലെത്തിയത് എന്നാണ് വെറ്റിനറി ഡോക്ടർ കരുതുന്നത്. ഇത് വളരെയധികം കൗതുകമുണർത്തുന്ന ഒരു കാഴ്ച തന്നെ ആയിരുന്നു. പലരും ആശ്ചര്യപ്പെട്ടു എങ്ങനെയാണ് ഈ നായ ഇവിടെ എത്തിയതെന്ന് ചോദിക്കുന്നുണ്ടായിരുന്നു.