കഠിനമായ വെയിലേറ്റ് കാഴ്ചനഷ്ടമായി ആ കുഞ്ഞു ശരീരം പുഴുക്കൾ കാർന്നുതിന്നാൻ തുടങ്ങിയിരുന്നു

ജനിച്ച ഉടനെ ചോരക്കുഞ്ഞിനെ പ്ലാസ്റ്റിക് ബാഗിലാക്കി കാപ്പി തോട്ടത്തിൽ ഉപേക്ഷിച്ച പെറ്റമ്മ കഠിനമായ സൂര്യപ്രകാശവും വിശപ്പും താങ്ങാനാകാതെ നിസ്സഹായനായ ആ കുഞ്ഞ് വാവിട്ടു കരഞ്ഞെങ്കിലും അതുവഴി പോയ വഴി യാത്രക്കാർ ആരും തന്നെ തിരിഞ്ഞുനോക്കിയില്ല. ഒടുവിൽ രണ്ടു ദിവസങ്ങൾക്കു ശേഷം ആ സന്യാസി എത്തിയപ്പോൾ പുഴുവരിച്ച നിലയിൽ ഒരിറ്റു ജീവൻ മാത്രമായിരുന്നു ബാക്കി ഉണ്ടായിരുന്നത്. പെറ്റമ്മയാൽ ഉപേക്ഷിക്കപ്പെട്ട ഒരു പെൺകുഞ്ഞിൻ്റെ കഥയാണ് ഇന്ന് ഞങ്ങൾ നിങ്ങളുമായി പങ്കു വെക്കുന്നത്. കുഞ്ഞുങ്ങൾ ദൈവത്തിൻറെ വരദാനം ആണെന്നാണ് പലരും പറഞ്ഞു കേൾക്കാറുള്ളത്.

എന്നിട്ടും ചിലർ തങ്ങളുടെ ചോരയിൽ പിറന്ന നിസ്സഹായരായ കുഞ്ഞിനെ ഉപേക്ഷിക്കാൻ തയ്യാറാവുന്നത് എന്തുകൊണ്ടാണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ഒരു കുഞ്ഞിനുവേണ്ടി മരുന്നും പ്രാർത്ഥനയുമായി എത്രയോ ആളുകൾ നമുക്കിടയിൽ കാത്തിരിക്കുന്നു. ഒരു കുഞ്ഞിനെ കിട്ടിയാൽ പൊന്നുപോലെ നോക്കാൻ നിരവധിപേർ ഉള്ളപ്പോഴും ഇത്രയും വലിയ ക്രൂരത എന്തിനായിരുന്നു. വിയറ്റ്നാമിൽ ആണ് മനുഷ്യമനസ്സാക്ഷിയെ മരവിപ്പിച്ച ആ സംഭവം ഉണ്ടായത്.

ഒരു ചോരക്കുഞ്ഞിനെ പെറ്റമ്മ പ്ലാസ്റ്റിക് കവറിലാക്കി ഒരു കാപ്പി തോട്ടത്തിലെ മരത്തിൽ കൊണ്ട് തൂക്കിയിട്ടു. കഠിനമായ വെയിൽ എറ്റും വിശപ്പുകൊണ്ടും ആ കുഞ്ഞ് കരഞ്ഞെങ്കിലും അതുവഴി പോയ വഴിപോക്കർ ആരുംതന്നെ തിരിഞ്ഞുനോക്കിയില്ല. ഒടുവിൽ രണ്ടുദിവസത്തിനുശേഷം ഒരു സന്യാസിനി ആണ് മരത്തിൽ തൂക്കിയിട്ട കവറിൽ നിന്നും ഒരു മൂളൽ കേട്ട് അത് പരിശോധിച്ചത്.