പ്രമേഹ രോഗികൾക്ക് കഴിക്കാൻ കഴിയുന്ന 10പഴങ്ങൾ

പ്രമേഹം വരുമെന്ന് പേടിച്ച് പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാതെ ഇരിക്കേണ്ട കാര്യമില്ല. ശരീരത്തിന് ആവശ്യമായ രണ്ടു ഘടകങ്ങളാണ് പഞ്ചസാരയും അതുപോലെതന്നെ ഗ്ലൂക്കോസും. ഇത് നിങ്ങളുടെ ഊർജ്ജം കൂട്ടാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ്. എന്നാൽ നിങ്ങൾക്ക് പ്രമേഹമുണ്ടെങ്കിൽ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കേണ്ടത് വളരെ അത്യാവശ്യമാണ്. പോഷകങ്ങളടങ്ങിയ ചില പഴവർഗങ്ങൾ നിങ്ങൾ സ്നാക്സായും, ഡയറ്റിൽ ഉം, പാനീയമായും കഴിക്കേണ്ടതാണ്. ആന്റി ഓക്സിഡന്റ്, വൈറ്റമിൻസും, മിനറൽസും അടങ്ങിയ പഴങ്ങൾ ശരീരത്തിലെ രക്തത്തിന്റെ ഗ്ലൂക്കോസ് അളവ് നിയന്ത്രിക്കും.

പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന 10 പഴങ്ങൾ ആണ് ഇന്നിവിടെ പറയുന്നത്. പഴങ്ങളിൽ കേമി എന്ന് അറിയപ്പെടുന്ന ഒന്നാണ് കിവി. 42 കലോറി ഊർജ്ജം ഒരു കിവിപഴതിൽ നിന്ന് ലഭിക്കും. 69 ഗ്രാം ഉള്ള പഴത്തിൽ വിറ്റാമിൻ സി, വിറ്റാമിൻ കെ, വിറ്റാമിൻ ഇ, കോപ്പർ, ഫൈബർ, പൊട്ടാസ്യം, മെഗ്നീഷ്യം എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. കൂടാതെ ഫോളിക് ആസിഡ്, കാത്സ്യം, കോപ്പർ, അയൺ, മാഗ്നീഷ്യം, സിങ്ക് എന്നിവയും കൊണ്ട് കിവിപഴം വളരെ സമ്പന്നമാണ്.