മരിച്ച 65കാരി വൃദ്ധയെ മോർച്ചറിയിലേക്ക് മാറ്റിമോർച്ചറിയിൽ പിന്നീട് നടന്നത്കണ്ടോ

മരണം ഉറപ്പാക്കി മോർച്ചറിയിലേക്ക് മാറ്റിയ വൃദ്ധയ്ക്ക് പുനർജന്മം .പഞ്ചാബിലെ ആശുപത്രിയിൽ ആണ് ഈ നാടകീയ സംഭവം നടന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച 65 കാരി മരിച്ചെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു തുടർന്ന് ഇവരുടെ മൃതദേഹം മോർച്ചറിയിലെ ഫ്രീസറിലേക്ക് മാറ്റുകയും ചെയ്തിരുന്നു. മരണം അറിഞ്ഞു ആശുപത്രിയിലെത്തിയ വൃദ്ധയുടെ ബന്ധുക്കൾ അവരുടെ ദേഹത്ത് ഉണ്ടായിരുന്ന സ്വർണാഭരണങ്ങൾ ഊരിയെടുക്കാൻ ആയി മോർച്ചറിയിൽ എത്തി. ഫ്രീസർ തുറന്ന് ആഭരണങ്ങൾ എടുക്കുന്നതിനിടയിൽ വൃദ്ധയ്ക്ക് ശ്വാസം ഉള്ളതായി കണ്ടെത്തി. വിവരം അറിഞ്ഞ പരിശോധിച്ച ഡോക്ടർമാർ വൃദ്ധയ്ക്ക് ജീവനുണ്ടെന്ന് സ്ഥിരീകരിച്ചു.

മുഖത്ത് വെള്ളം തളിച്ചപ്പോൾ അവർ കണ്ണ് തുറക്കുകയും വെള്ളം കുടിക്കുകയും ചെയ്തു തുടർന്ന് ആശുപത്രി അധികൃതർ ഇവരെ ബന്ധുക്കളോടൊപ്പം വിട്ടു. പക്ഷേ വീട്ടിൽ എത്തിയതിനു പിന്നാലെ സ്ത്രീയുടെ ആരോഗ്യനില വീണ്ടും മോശമായി. വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാവിലെയോടെ ഇവർ മരിച്ചു. അതേസമയം സംഭവത്തിൽ ഇതുവരെ പരാതിയൊന്നും ലഭിച്ചില്ല എന്ന് പോലീസ് പറയുകയും ചെയ്തു.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page.