ഇന്ത്യയിൽ 20 വർഷമായി വെള്ളത്തിൽ ജീവിക്കുന്ന സ്ത്രീ

നമ്മുടെ ഇന്ത്യയിൽ 70 വയസ്സുള്ള ഒരു വൃദ്ധ കഴിഞ്ഞ 20 വർഷമായി വെള്ളത്തിൽ ജീവിക്കുന്നു ഓൺലൈൻ പ്രാദേശിക മാധ്യമങ്ങളിലൂടെയാണ് ആദ്യമായി ഈ വാർത്ത പ്രചരിച്ചു തുടങ്ങിയത് പിന്നീട് ചില വിദേശ മാധ്യമങ്ങളും ഈ വാർത്ത ഏറ്റെടുക്കുകയുണ്ടായി.

ഒരു അജ്ഞാത രോഗം കാരണമാണ് ഈ വൃദ്ധ ഗ്രാമത്തിലെ തടാകത്തിൽ കഴുത്തൊപ്പം വെള്ളത്തിൽ ജീവിക്കുന്നത് പശ്ചിമബംഗാളിലെ വർത്തമാൻ പട്ടണത്തിൽ ഒരു ഗ്രാമത്തിലാണ് കഴിഞ്ഞ ഇരുപത് കൊല്ലമായി ഒരു തടാകത്തിൽ ജീവിക്കുന്നത് കുടുംബാംഗങ്ങളുടെ മരണത്തോടെയാണ് വർത്തമാന ലുള്ള മകളുടെ വീട്ടിലേക്ക് ഇവർ എത്തുന്നത് ഇവർക്ക് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കലശലായതോടെ ആണ് വെള്ളത്തിൽ ജീവിക്കാൻ തീരുമാനിക്കുന്നത്.

അതിനുശേഷം മറ്റു രോഗങ്ങളും ബുദ്ധിമുട്ടുകളും തനിക്ക് ഉണ്ടായിട്ടില്ല എന്നാണ് ഇവർ പറയുന്നത് ദിവസവും അതിരാവിലെ തന്നെ വീടിനു സമീപത്തുള്ള തടാകത്തിലേക്ക് പോകും സൂര്യാസ്തമയം വരെ അവിടെ ചിലവഴിക്കും 1998 മുതൽ ഇവർ ഇതേ രീതി പിന്തുടരുന്നു.

ശരീര വീക്കം വ്രണം തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകളും മാറിയതായി പറയപ്പെടുന്നു 12 മുതൽ 14 മണിക്കൂറുകളാണ് ഇവർ വെള്ളത്തിൽ തന്നെ ജീവിക്കുന്നത് വർത്തമാന ഗ്രാമത്തിൽനിന്നും ചികിത്സയ്ക്കായി ആശുപത്രിയിൽ എത്താനുള്ള ബുദ്ധിമുട്ടും ദാരിദ്ര്യവും ആണ് ഇത്തരമൊരു രോഗമുക്തി ചിന്തയിലേക്ക് കാര്യങ്ങൾ എത്തിച്ചത്.