അല്പംഅയമോദകം വീട്ടിൽ വാങ്ങി വെച്ചാൽ

വളരെയേറെ ഔഷധഗുണമുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് അയമോദകം. ആദ്യകാലം മുതൽക്ക് തന്നെ ഇതിനെ ഒരു ദഹന സഹായിയായി ഉപയോഗിച്ചിരുന്നു. ആയുർവേദപ്രകാരം അഷ്ടചൂർണ്ണതിലെ ഒരു പ്രധാനപ്പെട്ട കൂട്ടാണ് അയമോദകം. അമൂല്യമായ യുനാനി ഔഷധങ്ങളിലും അയമോദകം ഒരു പ്രധാന ചേരുവ തന്നെയാണ്. മനുഷ്യർക്കും കന്നുകാലികൾക്കും ഒരുപോലെ ഫലപ്രദമായ ഒരു ഔഷധം കൂടിയാണ് അയമോദകം. നാട്ടിൻപുറങ്ങളിലെ ഒരു പ്രധാന മരുന്നു കൂടിയാണ് അയമോദകം എന്ന് വേണമെങ്കിൽ പറയാം. ഇതിനെ കേക്ക് ജീരകം എന്നും അറിയപ്പെടാറുണ്ട്. പലഹാരങ്ങളിൽ മറ്റും ഇത് ചേർക്കുന്നത് മൂലമാണ് ഇതിന് ഇങ്ങനെ ഒരു പേര് വന്നിട്ടുള്ളത്.

പ്രത്യേക രുചിയുള്ള ഇത് സ്വാദിനെ ചേരുവ എന്നതിലുപരി ആരോഗ്യപരമായ ഒരുപാട് ഗുണങ്ങൾ നൽകുന്ന ഒന്നു കൂടിയാണ്. ഇന്നത്തെ വീഡിയോ അയമോദകത്തെ കുറിച്ചാണ്. ഈ വീഡിയോ ഇഷ്ടമായാൽ തീർച്ചയായും നിങ്ങൾ നിങ്ങളുടെ കൂട്ടുകാർക്ക് ഷെയർ ചെയ്യുക. നിങ്ങളുടെ നല്ല അറിവുകൾ കമന്റ് ആയി രേഖപ്പെടുത്തുക. അമിതവണ്ണം കുറയ്ക്കാനും, ദഹനക്കേടിനും, ഗ്യാസ്ട്രബിളും മാറാനും അയമോദകം തന്നെയാണ് ഏറ്റവും നല്ല മരുന്ന്. വയറുകടി, കോളറ, വയറിളക്കം തുടങ്ങിയ പല രോഗങ്ങൾക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ്. അയമോദകം മഞ്ഞൾ ചേർത്ത് അരച്ച് പുരട്ടുന്നത് ചർമ്മ രോഗങ്ങൾക്കുള്ള നല്ലൊരു പ്രതിവിധിയാണ്.

ഇതിൽ ഒരു പ്രത്യേക ഘടകമാണ് ഇതിനു കാരണമാകുന്നത്. വിഷജന്തുക്കൾ കടിച്ച സ്ഥലത്ത് അയമോദകത്തിന്റെ ഇല അരച്ചുപുരട്ടുന്നത് വളരെയധികം നല്ലതാണ്. അയമോദകം കുതിർത്തി അതിന്റെ ഒപ്പം ചുക്കും തുല്യ അളവിൽ ചെറുനാരങ്ങാനീരും ചേർത്ത് ഉണക്കി പൊടിയാക്കി വെക്കുക. ഇതിൽ നിന്നും രണ്ടു ഗ്രാം വീതം എടുത്ത് ഉപ്പുചേർത്ത് കഴിക്കുന്നത് ശ്വാസസംബന്ധമായ രോഗങ്ങളിൽ നിന്നും ആശ്വാസം നൽകും.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page.