നല്ലനിറത്തിനും ദേഹവടിവിനും അത്ഭുത ഒറ്റമൂലികള്‍

ശരീരത്തിനു മുഖത്തിനും നല്ല നിറം ഉണ്ടാകാൻ കണ്ണിൽ കണ്ട സോപ്പുകളും ക്രീമുകളും വാങ്ങി ഉപയോഗിക്കുന്നവരാണ് നമ്മൾ. പോക്കറ്റിലെ കാശു തീരും എന്നല്ലാതെ എന്തു ബലം? ശരീരത്തിന് നല്ല നിറം ഉണ്ടാകുന്നതിന് പ്രകൃതിദത്തമായ നിരവധി മാർഗ്ഗങ്ങൾ നമുക്ക് മുന്നിലുള്ളപ്പോൾ അവയൊന്നും ഒന്ന് ചെയ്തു നോക്കാൻ പോലും തയ്യാറാകാതെ ആണ് നമ്മൾ വിലകൂടിയ സൗന്ദര്യവർധക ങ്ങൾക്ക് പിന്നാലെ പോകുന്നത്. ശരീരത്തിന് നല്ല നിറം ലഭിക്കുന്നതിനുള്ള ഫലപ്രദമായ ചില മാർഗ്ഗങ്ങൾ ഇതാ ഒന്ന് ശ്രദ്ധിക്കൂ. ചെറുനാരങ്ങാനീരും വെള്ളരിക്കാനീരും ശരീരമാസകലം നന്നായി തേച്ചുപിടിപ്പിക്കുക. അരമണിക്കൂർ കഴിഞ്ഞ് നാൽപാമര തൊലി ചതച്ചിട്ട് തിളപ്പിച്ചാറിയ വെള്ളത്തിൽ കുളിക്കുക. ഇത് പതിവായി ചെയ്യുന്നത് ശരീരത്തിന് നല്ല നിറം ഉണ്ടാക്കാനായി നല്ലതാണ്.

ഒരു ഗ്ലാസ് ക്യാരറ്റ് നീരിൽ ഒരു ടീസ്പൂൺ തേൻ , ഒരു ടീസ്പൂൺ ഉണക്കമുന്തിരി നീര് , ഒരു ടേബിൾസ്പൂൺ വെള്ളരിക്കാ നീര്, കുറച്ചു കൽക്കണ്ടം എന്നിവചേർത്ത് എന്നും രാത്രിയിൽ കിടക്കാൻനേരം പതിവായി കഴിക്കുക. നേന്ത്രപ്പഴം അരിഞ്ഞിട്ട് തേൻ, നെയ്യ്, കൽക്കണ്ടം , ഉണക്കമുന്തിരി എന്നിവയെല്ലാം കൂട്ടിക്കലർത്തി ദിവസവും രാവിലെ പതിവായി കഴിക്കുക. കൃഷ്ണ തുളസി ഇല ഇടിച്ചുപിഴിഞ്ഞ നീര് എന്നും രാവിലെ ഒരു ഔൺസ് വീതം കഴിക്കുന്നതും നിറം ഉണ്ടാക്കാനായി വളരെയധികം നല്ലതാണ്. ഒരു ടീസ്പൂൺ വെള്ളരിക്കാ നീര്, ഒരു ടീസ്പൂൺ തൈര്, ഒരു നുള്ള് മഞ്ഞൾ പൊടി , കാൽ കപ്പ് തക്കാളിനീര് എന്നിവ മിശ്രിതമാക്കി മുഖത്ത് പുരട്ടിയാൽ മുഖത്തിന് നല്ല നിറം കൈവരും.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്. We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page.