അച്ഛൻ നട്ടപ്ലാവിൽ കായ്ച്ചത് അപൂർവനിധി മകൻസമ്പാദിക്കുന്നത് കോടികൾ

നിധി എന്നത് പൂർവ്വീകർ കുഴിച്ചിടുന്ന വിലമതിക്കാനാകാത്ത സമ്പത്ത് കാലാന്തരങ്ങൾക്കുശേഷം ആരെങ്കിലും കുഴിച്ച് എടുക്കുന്നതിനെ ആണല്ലോ…. ഇവിടെയും അതുപോലെ ഒരു സംഭവം നടന്നിരിക്കുകയാണ്. കുഴിച്ചിട്ടത് സ്വർണനാണയങ്ങൾ അല്ല പകരം ഒരു ചക്കക്കുരു ആണ്. അതൊരു മരമായി കയിച്ചപ്പോൾ ലഭിച്ചത് ചക്കക്ക് നിധിയോളം മൂല്യവും . സംഭവം നടന്നത് കർണാടകയിൽ ആണ്. 35 വർഷം മുൻപ് കർണാടകയിലെ തുമാകുരു ജില്ലയിൽ ഒരാൾ നട്ടു വളർത്തിയ പ്ലാവ് ആണ് ഇത്തരത്തിൽ നിധിയായി മാറിയത്. പത്തു തലമുറയ്ക്ക് ആണ് ഈ അപൂർവഭാഗ്യം കൊണ്ടുവന്നത്. ഇയാളുടെ മകനാണ് ഇപ്പോൾ ഈ പ്ലാവിൻറെ ഉടമ.

പ്ലാവിൽ കായ്ക്കുന്നത് അപൂർവങ്ങളിൽ അപൂർവമായ ഒരിനം കുഞ്ഞൻ ചക്കയാണ്. ഇതിൻറെ ചുളകൾക്ക് ചുവപ്പ് നിറമാണ്. രുചിയിലും പോഷക ഗുണത്തിലും ഇത് കെങ്കേമം ആണ്. ഭാരം ഏറിയാൽ ഇത് രണ്ടര കിലോഗ്രാമോളം വരും. ചക്കയുടെ സവിശേഷത അറിഞ്ഞു കൂട്ടുകാരും ബന്ധുക്കളും അടക്കം ഏറെ ആവശ്യക്കാർ എത്തിയതോടെ ഇദ്ദേഹത്തിൻറെ പ്ലാവ് നാട്ടിൽ താരമായി മാറി.

So, like this page and share it to understand this type of horoscope. I request you to share this post so that others can get this information. A good day.