പ്രസവംകഴിഞ്ഞ് ആശുപത്രി വിട്ടയുവതി 26ദിവസത്തിന് ശേഷംവീണ്ടും പ്രസവിച്ചു

ഒരു മാസം മുൻപ് കുഞ്ഞു ജനിക്കുമ്പോൾ ആരിഫ് സുല്ത്താന എന്ന 20 കാരിക്ക് അറിയില്ലായിരുന്നു തൻറെ വയറ്റിൽ ഇനിയും രണ്ടു കുഞ്ഞുങ്ങൾ കൂടി ഉണ്ടെന്ന്…. ആദ്യ കുഞ്ഞു ജനിച്ച് 26 ദിവസങ്ങൾക്കുശേഷം ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകി ലോകത്തിനുതന്നെ അൽഭുതം ആയിരിക്കുകയാണ് ബംഗ്ലാദേശ് സ്വദേശിനിയായ ആരിഫ. രണ്ടാമത്തെ ഗർഭപാത്രം ആശുപത്രി അധികൃതർ ശ്രദ്ധിക്കാതെ ഇരുന്നതിനെത്തുടർന്നാണ് ആദ്യ പ്രസവത്തിനുശേഷവും തൻറെ വയറ്റിലുള്ള ഇരട്ടക്കുട്ടികളെ ഒരു മാസം കൂടി ചുമക്കേണ്ടി വന്നത്. സാധാരണ പ്രസവത്തിലൂടെയാണ് ആരിഫ ആദ്യ കുട്ടിക്ക് ജന്മം നൽകുന്നത്. മാസം തികയുന്നതിനു മുൻപ് ആയിരുന്നു ആദ്യത്തെ പ്രസവം. തുടർന്ന് ആശുപത്രി വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴും താനിപ്പോഴും ഗർഭിണിയാണെന്ന വിവരം അവർക്ക് അറിയില്ലായിരുന്നു.

26 ദിവസങ്ങൾക്ക് ശേഷം വീണ്ടും പ്രസവ വേദന വന്നു ആശുപത്രിയിലെത്തിയപ്പോഴാണ് രണ്ടു കുഞ്ഞുകുട്ടി വയറ്റിൽ ഉണ്ടെന്ന് ആരിഫയും ആശുപത്രി അധികൃതരും അറിയുന്നത്. പ്രശ്നങ്ങളൊന്നും ഇല്ലാതെ ആരോഗ്യമുള്ള കുഞ്ഞുങ്ങളെ ആരിഫ പ്രസവിച്ചു. ഒരു ആൺകുട്ടിയും രണ്ട് പെൺകുട്ടികളും ആണ് . തങ്ക 30 വർഷത്തെ കരിയറിൽ ഇത്തരത്തിലുള്ള ഒരു സംഭവം ഉണ്ടായിട്ടില്ല എന്നാണ് ചീഫ് ഡോക്ടർ ദിലീപ് റോയി പറയുന്നത്.എന്നാൽ സംഭവത്തിൽ ആദ്യപ്രസവം നടന്ന ആശുപത്രിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. മൂന്നു കുട്ടികളും ആരോഗ്യവാൻമാർ ആണ്.

So, like this page and share it to understand this type of horoscope. I request you to share this post so that others can get this information. A good day.