ഇങ്ങനെ ഒരുചക്ക കണ്ടിട്ടുള്ളവരും കഴിച്ചിട്ടുള്ളവരുംഅറിയാൻ.

ബാല്യകാല ഓർമ്മകൾ ഉണർത്തുന്ന ഒന്നാണ് ഐനി മരം. മരത്തിൽ ഉണ്ടാവുന്ന ഈ ചക്ക തേടി parambukalil ഈ മരത്തിന് ചുവട്ടിൽ കാത്തിരുന്ന കാലം ഒട്ടുമിക്കവർക്കും ഉണ്ടായിരിക്കും. ഐനികുരു വറുത്ത് കഴിച്ചത്,ഐനി ചക്ക കഴിച്ചത്, ഐനി മരത്തിൽ നിന്ന് ലഭിക്കുന്ന ചന്ദനത്തിരി പോലുള്ള ഐനി തിരി കത്തിച്ച് പടക്കം പൊട്ടിച്ചത് അങ്ങനെ ഒട്ടേറെ ഓർമ്മകൾ ഉണർത്താൻ സാധിക്കുന്ന മരമാണിത്. ഇന്ന് നാട്ടിൻപുറങ്ങളിൽ നിന്നും അന്യമായിക്കൊണ്ടിരിക്കുന്ന ആ മരത്തെ കുറിച്ചാണ് ഇന്നത്തെ വീഡിയോ. ഇത് പലസ്ഥലങ്ങളിലും പല പേരുകളിലാണ് അറിയപ്പെടുന്നത്.

കണ്ണെത്താത്ത ദൂരത്ത് വളർന്നുനിൽക്കുന്ന ആഞ്ഞിലി മരവും ചക്കയുടെ ചെറിയൊരു രൂപമായ ആഞ്ഞിലി ചക്കയുടെ രുചിയും പലർക്കും ഗൃഹാതുരത്വം നൽകുന്ന ഓർമ്മയാണ്. ചൂടും തണുപ്പും താങ്ങാൻ പറ്റുന്ന മരമാണ് ആഞ്ഞിലി. കേരളത്തിൽ ഏതു കാലാവസ്ഥയിലും കാണുന്ന ഈ വൃക്ഷം 40 മീറ്ററോളം പൊക്കവും രണ്ടര മീറ്ററോളം വണ്ണവും ഉണ്ടാകാറുണ്ട്.നല്ല ഈർപ്പമുള്ള മണ്ണാണ് ഐനിക്ക് വളരുവാൻ നല്ലത് . ജനുവരി മുതൽ മാർച്ച് മാസം വരെയാണ് ഈ വൃക്ഷം പൂക്കുന്നത്. വേനൽക്കാലത്ത് സാധാരണ ചക്ക ഉണ്ടാവുന്ന കാലത്ത് തന്നെയാണ് ഐനി ചക്കയും ഉണ്ടാക്കുന്നത് കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായി കാണുക.

So, like this page and share it to understand this type of horoscope. I request you to share this post so that others can get this information. A good day.