വെണ്ടയ്ക്കയുടെ ഗുണങ്ങളും അവവളർത്തേണ്ട രീതിയും.

കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായി വളരുന്ന ഒന്നാണ് വെണ്ടയ്ക്ക. ജന്മദേശം ആഫ്രിക്കയാണ്. നമ്മുടെ നിത്യോപയോഗ പച്ചക്കറികളിൽ ഏറ്റവും വേണ്ടപ്പെട്ട ഒന്നാണ് വെണ്ടയ്ക്ക. എങ്കിലും പലർക്കും വെണ്ടക്കായ അത്രക്കും ഇഷ്ടപ്പെടാറില്ല. കാരണം അതിൻറെ ഒരു വഴുവഴുപ്പ് തന്നെയാണ്. എന്നാൽ വെണ്ടയെക്കുറിച്ച് നമ്മൾ മനസ്സിലാക്കിയാൽ നാം അറിയാതെ കഴിച്ചു പോകും. ഇന്നത്തെ വീഡിയോ വെണ്ടക്കായയെ കുറിച്ചാണ്.അതിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ചാണ്. അതുപോലെതന്നെ വെണ്ട കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുമാണ്. മലബന്ധം ഒഴിവാക്കുവാനും, കൊളസ്ട്രോളും, അമിതവണ്ണം കുറയ്ക്കാനും, അൾസർ നിയന്ത്രിക്കാനും, മുടി വളരുവാനും, തെക്കിനും ആരോഗ്യത്തിനും എല്ലാം വെണ്ടയ്ക്ക ഉപയോഗിക്കാറുണ്ട്.

ധാരാളം ഫൈബർ അടങ്ങിയ വെണ്ടയ്ക്ക ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുകയും ശരീരത്തിലെ അനാവശ്യ കൊളസ്ട്രോൾ പുറന്തള്ളപ്പെടുകയും ചെയ്യുന്നു. പുഴുക്കുത്ത് ഇല്ലാത്തതും കടുംപച്ച നിറവുമായ വെണ്ടയ്ക്കയാണ് ഏറ്റവും നല്ലത്. അരിയുന്നതിന് മുൻപ് കഴുകി വൃത്തിയാക്കി വെള്ളം നീക്കം ചെയ്യുന്നതോ,തൈരോ തക്കാളിയോ ചേർക്കുന്നതും വെണ്ടക്കയുടെ വഴുവഴുപ്പ് പോകുവാൻ നല്ലതാണ്. അതുപോലെ വലുതായി മുറിക്കുന്നതും,പാതി വെവിക്കുന്ന സമയത്ത് ഉപ്പ് ചേർക്കുന്നതും വഴുവഴുപ്പ് കുറയ്ക്കാൻ നല്ലതാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കാണുക.

So, like this page and share it to understand this type of horoscope. I request you to share this post so that others can get this information. A good day.