ഈചെടി തീർച്ചയായും വീട്ടിൽ നട്ടുപിടിപ്പിക്കണം ആടലോടകത്തിൻറെ ഉപയോഗവും നട്ട്പേടിപ്പിക്കേണ്ട രീതിയും.

ഔഷധഗുണങ്ങൾ ഏറെയുള്ള ഒരു സസ്യമാണ് ആടലോടകം. ആയുർവേദത്തിൽ ഏറെ ഉപയോഗപ്പെടുന്ന ഒന്നു കൂടിയാണ്. ആടലോടകത്തിൻറെ ഇലയും പൂവും വേരും വിത്തും തുടങ്ങി എല്ലാം ഔഷധയോഗ്യമാണ്. ആയുർവേദത്തിൽ നിരവധി ഒറ്റമൂലികൾക്കും മറ്റ് ഔഷധങ്ങൾക്കും ഉപയോഗിക്കുന്ന ഒന്നാണ്. രണ്ടു തരം ആടലോടകമാണ് ഉള്ളത്.ചെറിയ ആടലോടകവും വലിയ ആടലോടകവും. പഴങ്ങൾ പൊതിഞ്ഞ് സൂക്ഷിക്കാൻ ഇത് ഉപയോഗിക്കാറുണ്ട്. ഇതിൻറെ ഇലകൾക്ക് സുഖകരമല്ലാത്ത മണമുള്ളതുകൊണ്ടു മൃഗങ്ങൾ ഇത് ഭക്ഷിക്കാറില്ല. അതുകൊണ്ടുതന്നെ വേലി ചെടിയായി വളർത്താൻ പറ്റാവുന്ന ഒന്നാണ് ആടലോടകം. ഔഷധസസ്യം എന്ന രീതിയിൽ ഒന്നോ രണ്ടോ ചെടികൾ വീട്ടിൽ വളർത്തുന്നത് നല്ലതാണ്. ഒരുപാട് ഔഷധ ഉപയോഗങ്ങൾ ഉള്ള ഒരു ചെടിയാണ് ആടലോടകം. ഇന്നത്തെ വീഡിയോ ആടലോടകത്തിനെ കുറിച്ചാണ്.

ആടലോടകത്തിൻറെ വിവിധ ഉപയോഗത്തെക്കുറിച്ചുമാണ്. ആയുർവേദത്തിൽ ഏറെ ഉപയോഗിക്കപ്പെടുന്ന ഒരു ഔഷധ സസ്യഇനമായ ആടലോടകം ഏത് കാലാവസ്ഥയിലും വളരുന്നതാണ്. ആടലോടകത്തിൻറെ തണ്ടുകൾ മുറിച്ച് നമുക്ക് വീട്ടിൽ തന്നെ ഇത് നടാൻ സാധിക്കും. കൃഷിസ്ഥലം ഉള്ളവർക്ക് കൃഷിസ്ഥലത്ത് അങ്ങിങ്ങായി ആടലോടകം വളർത്തുന്നത് കീട നിയന്ത്രണത്തിന് നല്ലതാണ്. ഇതിൻറെ ഇലകൾ ഒട്ടനവധി ഒറ്റമൂലികളും ഔഷധ നിർമാണത്തിനും ഉപയോഗിക്കാറുണ്ട്. ചുമ,തൊണ്ടവേദന, തൊക്ക് രോഗം, മഞ്ഞപ്പിത്തം എന്നിവയ്ക്കൊക്കെ ആടലോടകം മുഖ്യ മരുന്നായി ചേർക്കാവുന്ന ഒന്നാണ്. വൈദ്യ മാതാവ് എന്ന വിശേഷങ്ങൾ കൂടി ഇതിനുണ്ട്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കാണുക.

So, like this page and share it to understand this type of horoscope. I request you to share this post so that others can get this information. A good day.