റേഷൻകിട്ടിയ കടല ഇനിവെറുതെ കളയരുതേ

ഇന്ന് നമ്മൾ പറയാൻ പോകുന്നത് റേഷൻ കിട്ടിയാൽ കടല വെച്ചിട്ട് വെറും നിസാര സമയം കൊണ്ട് ചെയ്തെടുക്കാവുന്ന ഒരു നല്ല റെസിപ്പി ആണ്. അതിനായി ഞാൻ ഇവിടെ ഒരു ഗ്ലാസ് കടല എടുത്തിട്ടുണ്ട്.നമുക്ക് ആദ്യമേ ഇതിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് കൊടുക്കാം.മിനിമം നമുക്ക് ഇതൊന്ന് അഞ്ച് മണിക്കൂറെങ്കിലും വെള്ളത്തിൽ ഇട്ടു വയ്ക്കാം. നമുക്ക് ഇനി ഇതൊന്നും കുതിർത്ത് കഴിഞ്ഞാൽ കുക്കറിലിട്ട് വയ്ക്കേണ്ട ആവശ്യമൊന്നുമില്ല. ജസ്റ്റ് ഇതാ ഇതുപോലെ ഒന്ന് വെള്ളത്തിലിട്ട് കുതിർത്തി എടുക്കുക. എന്നിട്ട് നമ്മൾ ചെയ്യേണ്ടത് ഇതിൻറെ തൊലി എല്ലാം ഒന്ന് മാറ്റിയെടുക്കുക.ജസ്റ്റ് നമ്മൾ കൈകൊണ്ട് ഇങ്ങനെ ചെയ്യുമ്പോൾ തന്നെ തൊലി മാറി കിട്ടും. എന്നിട്ട് ഈ കടല നമുക്ക് രണ്ടായി ഒന്ന് മാറ്റിയെടുക്കുക. ശരിക്കും പറയുകയാണെങ്കിൽ കടലപരിപ്പ് പോലെ നമുക്ക് ഇത് കിട്ടും. ഇതുപോലെ ഞാൻ എല്ലാ കടലയും ഇങ്ങനെ ചെയ്തിരിക്കുകയാണ്. ടിവി കാണുമ്പോൾ അല്ലെങ്കിൽ സിനിമ കാണുമ്പോൾ നമുക്ക് സൈഡിലൂടെ ഇത് ചെയ്തെടുക്കാവുന്നതാണ്.

വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാവുന്നതാണ്.അപ്പോൾ ഇത് എല്ലാ കടലയും ഇതുപോലെ ഒന്ന് ആക്കി എടുത്തിട്ടുണ്ട്. ശരിക്കും കടലപ്പരിപ്പ് പോലെയാണ് നമുക്ക് കിട്ടിയിരിക്കുന്നത്.ഇനി ഇതെല്ലാം ഒരു ടവവ്വലിലേക്ക് ഇട്ടുകൊടുക്കാം.എന്നിട്ട് ഇതിൻറെ വെള്ളം എല്ലാ ഒപ്പിയെടുത്തു മാറ്റണം. അതിനുശേഷം നമുക്ക് വെളിച്ചെണ്ണയിലിട്ട് ഒന്ന് ഫ്രൈ ചെയ്തെടുക്കണം. അതുകൊണ്ടുതന്നെ എല്ലാ വെള്ളത്തിൻറെ അംശങ്ങളും മാറ്റിയെടുക്കണം. അല്ലെങ്കിൽ അത് പൊട്ടിത്തെറിക്കും. അതിനുശേഷം വെളിച്ചെണ്ണയിൽ ഇട്ട് വറുത്തെടുക്കുക.ഹൈ ഫ്ലാമിൽ തന്നെ ഇടുക. കുറച്ച് ഇടേണ്ട ആവശ്യമില്ല.ആദ്യം കടല വെളിച്ചെണ്ണയുടെ താഴെയാണ് കിടക്കുക. എന്നാൽ കുറച്ചുകഴിയുമ്പോൾ അത് മുകളിലേക്ക് പൊട്ടിപ്പൊട്ടി വരും. അപ്പോൾ അതിൻറെ അർത്ഥം ഫ്രൈ ആയി എന്നാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page.