കോരിയും മോപ്പും ചൂലും ഉപയോഗിക്കുന്നവർ കണ്ടുനോക്കൂ ഇതൊന്ന്

നമ്മൾ എല്ലാവരും തന്നെ വീടുകളിൽ ചൂല്, കോരി അതുപോലെതന്നെ തറ തുടയ്ക്കാൻ ആയിട്ട് മോപ്പ് എന്നിവയൊക്കെ ഉപയോഗിക്കാറുണ്ട്. അപ്പൊ ഇന്നത്തെ വീഡിയോയിൽ കാണിക്കാൻ പോകുന്നത് ഈ ചൂലും, കോരിയും, മോപ്പ് ഒക്കെ എളുപ്പത്തിൽ ക്ലീൻ ചെയ്തെടുക്കാനുള്ള ടിപ്പ് ആണ്.

അപ്പൊ എല്ലാവരും വീഡിയോ കണ്ടു നോക്കൂ ആദ്യമായിട്ട് പറയുന്നത് മൂപ്പ് എങ്ങനെ എളുപ്പത്തിൽ ക്ലീൻ ചെയ്തെടുക്കാം എന്നുള്ളതാണ്. ഇവിടെ ഞാൻ എടുത്തിരിക്കുന്നത് ഈയൊരു മോപ്പ് ആണ്അപ്പോ വളരെ എളുപ്പത്തിൽ നമുക്ക് ക്ലീൻ ചെയ്ത് എടുക്കാൻ ആയിട്ട് സാധിക്കും. നമ്മുടെ സോപ്പുപൊടി ഒക്കെ ഉപയോഗിച്ച് ക്ലീൻ ചെയ്ത് എടുക്കുന്നതിനേക്കാൾ വളരെ എളുപ്പമാണ് ഈ മെത്തേഡ്.

ആദ്യം തന്നെ നമ്മൾ മോപ്പ് ഇതുപോലെ ഒന്ന് സ്പിൻ ചെയ്തു കൊടുക്കുക. ഇങ്ങനെ നല്ലോണം തിരിച്ചു കഴിയുമ്പോൾ ഇതിലുള്ള പൊടികൾ ഒക്കെ താഴെ വീഴും. ഇനി നമ്മുടെ മോപ്പ് ബക്കറ്റിലേക്ക് വെക്കാം ഇനി അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ചു കൊടുക്കാം. മോപ്പ് മുങ്ങാൻ ആയിട്ടുള്ള വെള്ളമൊഴിച്ചു കൊടുക്കണം.

ഇനി ഇതിലേക്ക് ലിക്വിഡ് ഡിഷ് വാഷ് ഒഴിക്കുന്നത്. ഇനി നമ്മൾ നേരത്തെ ചെയ്ത പോലെ തന്നെ നല്ലവണ്ണം സ്പിൻ ചെയ്തു കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഈ ഡിഷ് വാഷിംഗ് ഇങ്ങനെ പതഞ്ഞു വരും. നല്ലവണ്ണം അഴുക്ക് ഉള്ള മോപ്പ് ആണ് എന്നുണ്ടെങ്കിൽ ഒരു അഞ്ചോ പത്തോ മിനിറ്റ് നമുക്ക് ഇതിൽ ഇങ്ങനെ ഇട്ടു വയ്ക്കാവുന്നതാണ്. ഇനി ഇത് സാധാരണ വെള്ളത്തിൽ നല്ലവണ്ണം ഒന്ന് കഴുകി എടുക്കുക.