ചൊറിച്ചില്‍ മാറാന്‍ വീട്ടുവൈദ്യം.!

ഇന്നു നമ്മൾ പറയാൻ പോകുന്നത് ചർമത്തിലെ ചൊറിച്ചിലിന് കുറിച്ചാണ്. ചർമത്തിലെ ചൊറിച്ചിൽ പലപ്പോഴും ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ കൊണ്ട് ഉണ്ടാകുന്നതാണ്. ഭക്ഷണത്തിലെ അലർജിയും അതുപോലെതന്നെ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഇതിന് കാരണമാകാറുണ്ട്. എന്നാൽ ഇനി ഇത്തരം പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും പരിഹാരം കാണാൻ സഹായിക്കുന്ന ഒരുപാട് മാർഗങ്ങൾ ഇന്ന് നിലവിലുണ്ട്. പ്രാണികൾ കടിക്കുന്നത് സൂര്യപ്രകാശമോ വരണ്ട ചർമം ഇവ ഒക്കെ ആയിരിക്കാം ഇത്തരം പ്രശ്നങ്ങൾക്കുള്ള കാരണങ്ങൾ. ഇത്തരം കാരണങ്ങൾ ഒന്നും അല്ലെങ്കിൽ അലർജി ആയിരിക്കും പ്രധാന കാരണമായി മാറുക.

ഭക്ഷ്യ വിഷബാധ മൂലം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. മൃദുലമായ ചർമത്തിൽ ആണ് ഇത്തരം പ്രശ്നങ്ങൾ പെട്ടെന്ന് ഉണ്ടാകാറുള്ളത്. ചിലരിൽ ഫംഗസ് അണുബാധ കൊണ്ടും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവാം. എന്നാൽ ഇതിനെല്ലാം ഫലപ്രദമായി നേരിടാൻ നാടൻ പ്രയോഗങ്ങൾ ആയിരിക്കും കൂടുതൽ ഉത്തമം ആവുക. അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങൾക്കുള്ള പരിഹാരമാർഗ്ഗങ്ങളും നിരവധിയാണ്. പലതരത്തിലുള്ള രോഗങ്ങളുടെ മുന്നോടിയായി ആവാം ഇത്തരത്തിലുള്ള ചൊറിച്ചിൽ. ഈ ചൊറിച്ചിൽ സാധാരണയിൽ അധികകാലം നീണ്ടു നിൽക്കുന്നതാണ് എങ്കിൽ ശരീരത്തിന് അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാം.

ഇനി ചൊറിച്ചിൽ മാറ്റാനുള്ള പരിഹാരമാർഗങ്ങളെ കുറിച്ച് നമുക്ക് പറയാം. ചൊറിച്ചിലിനുള്ള ഉള്ള മികച്ച വീട്ടുവൈദ്യം ആണ് വെളിച്ചെണ്ണ. ഇത് ചർമത്തിലുണ്ടാകുന്ന അസ്വസ്ഥതകൾക്ക് ആശ്വാസം ആണ്. ഇതിനായി നമ്മൾ ചെയ്യേണ്ടത് ചൊറിച്ചിലുള്ള ഭാഗത്ത് വെളിച്ചെണ്ണ പുരട്ടി ചൂടുവെള്ളത്തിൽ കുളിക്കുക. ദിവസവും ഇങ്ങനെ ചെയ്യുകയാണെങ്കിൽ ചൊറിച്ചില് നല്ല ശമനം ഉണ്ടായിരിക്കും.

അതുപോലെതന്നെ തുളസിയും ചൊറിച്ചിൽ മാറ്റാൻ ഉള്ള ഒരു പ്രധാന പങ്കു വഹിക്കുന്നു. കാരണം ധാരാളം ഔഷധഗുണങ്ങളുള്ള സസ്യമാണ് തുളസി. തുളസിയുടെ ഇല നന്നായി അരച്ച് ചൊറിച്ചിൽ ഉള്ള ഭാഗത്ത് പുരട്ടുക. ഇത് ചർമത്തിൽ കയറിക്കൂടുന്ന അണുക്കളെ നശിപ്പിച്ചു നല്ല ആശ്വാസം നൽകുന്നതാണ്.