September 27, 2022

ഈ തരൻ കുറയ്ക്കുന്നത് എങ്ങനെ താരൻ പോകുവാൻ ഉപയോഗിക്കേണ്ട നാച്ചുറൽ ഒറ്റമൂലികൾ എന്തെല്ലാം

ഇന്ന് ഏത് പ്രായക്കാരെയും അലട്ടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം ആണ് തലയിൽ കാണുന്ന താരൻ. ഇത് മാറുവാനായി നമ്മൾ ടിവിയിൽ കാണുന്ന പരസ്യങ്ങൾ കാണുമ്പോൾ നമുക്ക് അറിയാം സോഷ്യൽ മീഡിയയിൽ നോക്കിയാലറിയാം പല രീതിയിലുള്ള ഒറ്റമൂലികൾ ആണ് ഉള്ളത്. നമ്മുടെ തലയിൽ തേക്കുന്ന താരൻ മാറാൻ ഉള്ള ഒരു കോമ്പിനേഷൻ എന്ന് അടിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് യൂട്യൂബിൽ അല്ലെങ്കിൽ ഗൂഗിളിൽ തന്നെ ആണെങ്കിലും ഇഷ്ടംപോലെ കോമ്പിനേഷനുകൾ കിട്ടും. പലരും ഇത് വാങ്ങിച്ചു പരീക്ഷിക്കുന്നുണ്ട്. ചിലർക്ക് ഇത് ഉപയോഗിച്ച് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു.

ഇങ്ങനെ ധാരാളം കേസുകൾ ഡോക്ടർമാരുടെ അടുത്തേക്ക് വരാറുണ്ട്. പലപ്പോഴും തലയിൽ കാണുന്ന ചില ചർമ്മ രോഗങ്ങൾ താരൻ ആണ് എന്ന് തെറ്റിദ്ധരിച്ചിട്ട് അല്ലെങ്കിൽ താരൻ ആണ് എന്ന് വിചാരിച്ച് ചർമ്മ രോഗത്തിന് ഇത്തരത്തിൽ കിട്ടുന്ന ഒറ്റമൂലികൾ വാങ്ങി പ്രയോഗിച്ചിട്ട് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. എന്താണ് താരൻ എന്ന് നമുക്ക് വിശദീകരിക്കാം. നമ്മുടെ തലയോട്ടിയിലെ നോർമൽ ആയിട്ട് ഇളകി പോകുന്ന കോശങ്ങളാണ് നമ്മൾ താരൻ എന്ന് വിളിക്കുന്നത്. സാധാരണ ഗതിയിൽ ഒരു പ്രായപൂർത്തിയായ ഒരാൾക്ക് നാല് ലക്ഷം മുതൽ അഞ്ചു ലക്ഷം വരെ കോശങ്ങൾ തലയിൽ നിന്ന് ഇളകി വരുന്നുണ്ട്.

തലയോട്ടിൽ എന്തുകൊണ്ടാണ് ഇത്രയും കോശങ്ങൾ ഇളകി വരുന്നത് എന്ന് സംശയിക്കേണ്ട കാര്യമൊന്നുമില്ല. കാരണം നമ്മുടെ മുഖത്ത് ആണെങ്കിലും നമ്മുടെ ശരീരത്തിൽ ആണെങ്കിലും നമ്മുടെ ശരീരത്തെയും സ്കിന്നിന്റെയും ഒരു വളർച്ചയുടെ ഭാഗമായി ഇത് സംഭവിക്കുന്നുണ്ട്. തലയിൽ ആണെങ്കിൽ എന്താണ് സംഭവിക്കുന്നത്? മുടി ഉണ്ട്. മുടിയിലെ എണ്ണമയം ഉണ്ട്. അപ്പോൾ തലയിൽ പെട്ടെന്ന് കോശങ്ങൾ ഇളകി പൊഴിഞ്ഞു പോകയില്ല.

മുടിയുടെ ഇടയിൽ കുടുങ്ങി നിൽക്കും. അതുകൊണ്ടാണ് താരൻ എന്ന നിലയ്ക്ക് നമുക്ക് അറിയാൻ സാധിക്കുന്നത്. ദിവസത്തിൽ അഞ്ചുലക്ഷത്തോളം കോശങ്ങൾ ഇളകി വരുന്നുണ്ട്. എങ്കിലും നമ്മൾ ഒരാഴ്ചയോളം അടുപ്പിച്ച് കുളിക്കാതെ ഇരുന്നാൽ മാത്രമേ ഇത് തലയിൽ ഒട്ടിപിടിക്കുന്നത് മാറുകയുള്ളു. താരൻ എന്ന നിലയ്ക്ക് നമ്മൾ തിരിച്ചറിയുകയും വേണം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published.