October 1, 2022

ആരോഗ്യമുള്ള കട്ടിയുള്ള മുടി വളരാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം

സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന ഒരു പ്രശ്നമാണ് തലമുടിയുടെ ഉള്ള് ക്രമേണ കുറഞ്ഞു വരുന്നു എന്നുള്ളത്. പലരും പറയാറുണ്ട് ഡോക്ടറെ എനിക്ക് പനങ്കുല പോലുള്ള മുടി ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ അത് നേർത്തു നേർത്തു വന്നുകൊണ്ടിരിക്കുകയാണ്. ഉദാഹരണത്തിന് 18 വയസ്സുള്ള ഒരു പെൺകുട്ടിക്ക് നല്ല മുടി ഉണ്ടായിരുന്നു. ആ സമയത്ത് ഉണ്ടായിരുന്ന മുടി ഒരു രണ്ടു വർഷം കഴിയുമ്പോൾ കാണാം പെൺകുട്ടിയുടെ മുടിയുടെ സൈസ് നേർ പകുതിയായി മാറുന്നത്.

കുട്ടി മുടി വളരുവാൻ ചെയ്യുവാൻ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടും മുടിയുടെ അളവ് കുറഞ്ഞു കുറഞ്ഞുവരുന്നു. ഇതേ സാഹചര്യം തന്നെ യുവാക്കളിലും കണ്ടു എന്ന് വരാം. 20 വയസ്സുള്ളത് വരെ വളരെ നീണ്ട ഇടതൂർന്ന മുടിയാണ് ഉണ്ടായിരുന്നത്. ഒരു ഇരുപത്തിയഞ്ച് വയസ്സ് ആകുന്ന സമയത്ത് തലയോട് കാണാവുന്ന രീതിയിൽ മുടി നേർത്തു വരുന്നു.

ഇത്തരത്തിൽ മുടിയുടെ ഉള്ളും തിക്നെസ്സും കുറയുന്ന സാഹചര്യങ്ങൾ എന്തെല്ലാം എന്നും ഇതൊക്കെ എങ്ങനെ പരിഹരിക്കാം എന്ന് വിശദീകരിക്കാം. സാധാരണ രണ്ടുതരത്തിലാണ് മുടിയുടെ തിക്നെസ്സ് കുറഞ്ഞുവരുന്നത്. ഒന്ന് നീളമുള്ള മുടി പലപ്പോഴും പല സാഹചര്യങ്ങളിൽ പൊട്ടി പോകുന്ന ഒരു അവസ്ഥ. രണ്ടാമത്തേത് പലപ്പോഴും ഊരി പോകുന്ന അവസ്ഥ. ഊരി പോകാതെ തന്നെ മുടികൾ നേർത്തു തലയോട്ടി കാണാൻ പറ്റുന്ന രീതിയിൽ വരുന്ന ഒരു സാഹചര്യവും കാണാം. സാധാരണ ഗതിയിൽ ആരോഗ്യമുള്ള ഒരാൾക്ക് തലയോട്ടിയിൽ ഏകദേശം ഒരു ലക്ഷം മുതൽ 4 ലക്ഷം വരെ മുടിയിഴകൾ കണ്ടു എന്ന് വരാം.

നമ്മുടെ ഈ മുടികൾ നിർമ്മിച്ചിരിക്കുന്നത് കേറേറ്റിൻ എന്ന് പറഞ്ഞ ഒന്ന് കൊണ്ടാണ്. നമ്മുടെ ഹെയർ ഫോളിക്കിൾ റൂട്ടിൽ ഈ കേറേറ്റിൻ ഹെൽത്തി ആയി ഉണ്ടായിട്ട് പുറത്തേക്ക് വരുന്നു. പഴയ കോശങ്ങൾ പുറത്തേക്ക് നീണ്ടു നീണ്ടു വരുന്നു. ഒരു വർഷത്തിൽ ഏകദേശം 6 ഇഞ്ച് വരെ മുടിയിഴകൾ നീളം വിളിക്കാറുണ്ട്. സാധാരണഗതിയിൽ ഒരു മുടിയിഴ നാല് മുതൽ എട്ട് വർഷം വരെ ജീവിക്കാൻ സാധ്യത ഉണ്ട്.

മുടിയുടെ വളർച്ചയുടെ ഘട്ടങ്ങളിൽ സാധാരണ മൂന്നായിട്ടാണ് നമ്മൾ തരം തിരിക്കുന്നത്. ആദ്യത്തെ ഒരു ആറ് മുതൽ ഏഴ് വർഷം വരെ ഉള്ളത് മുടി വളരുന്നതാണ്. ഈ കാലഘട്ടത്തിൽ മുടിയുടെ വളർച്ച ത്വരിതഗതിയിൽ വളരുന്നു. രണ്ടാമത്തെ ഘട്ടം എന്ന് പറയുന്നത് മുടിയുടെ വളർച്ച നിൽക്കുന്ന ഒരു ഘട്ടമാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ നിങ്ങൾ കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published.