August 8, 2022

ഈ കാല് വേദന ഹാർട്ട് അറ്റാക്കിന് കാരണമാകുമോ ഇത് എല്ലാവരും അറിയണം

കുറച്ചു ദിവസങ്ങൾക്ക് മുൻപ് എനിക്ക് എറണാകുളത്തു നിന്ന് ഒരു കോൾ വന്നിരുന്നു. ഏകദേശം 60 വയസ്സ് പ്രായമുള്ള ഒരാൾ ആണ് വിളിച്ചത്. അദ്ദേഹത്തിന് ഒരു സംശയമുണ്ട്. ഏകദേശം ഒരു ആറു മാസങ്ങൾക്ക് മുൻപ് അദ്ദേഹം ചെയ്തത് അദ്ദേഹത്തിന് വന്ന ഒരു രോഗവും അതിനു ചെയ്ത് ചികിത്സാരീതിയും ശരിയാണോ എന്നുള്ളതായിരുന്നു അദ്ദേഹത്തിൻറെ സംശയം. അദ്ദേഹത്തിന് കാലിൻറെ വണ്ണക്ക് ഒരു വേദന ഉണ്ടായി. അദ്ദേഹം എവിടെയെങ്കിലും നടക്കുമ്പോൾ സ്റ്റെപ്പ് കയറുമ്പോൾ അദ്ദേഹത്തിന് അസഹ്യമായ വേദനയും കുറച്ചു നീരും ഉണ്ടാകുന്നു. അദ്ദേഹം നടക്കുന്നത് നിർത്തിയിട്ട് കംപ്ലീറ്റ് ചെയ്താൽ 10 മിനിറ്റ് കൊണ്ട് ആ വേദന മാറും.

വീണ്ടും എഴുന്നേറ്റ് നടന്നാൽ ഒന്നും കുഴപ്പമില്ല. പക്ഷേ കുറച്ച് സ്ട്രെയിൻ ചെയ്താൽ ഈ വേദന വരുന്നു. ഇദ്ദേഹം ആദ്യത്തെ കുറച്ച് ദിവസം എണ്ണയൊക്കെ ഇട്ട് നോക്കി. പെയിൻ കില്ലർ കഴിച്ചു നോക്കി. മാറ്റമൊന്നുമില്ല. അദ്ദേഹം ഒരു ഡോക്ടറെ പോയി കണ്ടു. അദ്ദേഹം ഇത് പരിശോധിച്ചിട്ട് കാലിൽ ഞരമ്പിലെ രക്തക്കുഴലിൽ ഉണ്ടായിട്ടുള്ള ഒരു ബ്ലോക്ക് ആണ് എന്നും ശ്രദ്ധിക്കണമെന്നും അതിനുള്ള മരുന്നും കൊടുത്തു. അതോടൊപ്പം തന്നെ ഡോക്ടർ അദ്ദേഹത്തിനോട് ആ ഹോസ്പിറ്റലിൽ തന്നെ കാർഡിയോളജിസ്റ്റ്നെ കൂടി ഒന്ന് കൺസൾട്ട് ചെയ്യുവാൻ പറഞ്ഞു. കാർഡിയോളജിസ്റ്റ് എന്നെ കണ്ടപ്പോൾ അദ്ദേഹം ഈ ലക്ഷണം എല്ലാം കേട്ടതിനു ശേഷം അദ്ദേഹത്തിനോട് ഒരു ആൻജിയോഗ്രാം ടെസ്റ്റ് നോക്കുവാൻ പറഞ്ഞു.

ആൻജിയോഗ്രാം എന്ന് പറയുന്നത് നമ്മുടെ ഹൃദയത്തിലേക്ക് ഉള്ള രക്തക്കുഴലുകളിൽ എന്തെങ്കിലും ബ്ലോക്കുകൾ ഉണ്ടോ എന്ന് തിരിച്ചറിയുവാൻ വേണ്ടി നടത്തുന്ന ഒരു പരിശോധനയാണ്. ആൻജിയോഗ്രാം പരിശോധനയിൽ അദ്ദേഹത്തിൻറെ ഹൃദയത്തിലെ രക്ത കുഴലുകളിൽ രണ്ട് ബ്ലോക്ക് ഉണ്ടെന്നു കണ്ടെത്തി. അപ്പോൾ തന്നെ അത് ആൻജിയോപ്ലാസ്റ്റി ചെയ്യുകയും ശരിയാക്കുകയും ചെയ്തു. ഇദ്ദേഹത്തിൻറെ സംശയം എൻറെ കാലിൽ ഉണ്ടാകുന്ന ഈ വേദന കണ്ടിട്ട് ഡോക്ടർ എങ്ങനെയാണ് എനിക്ക് ഹൃദയത്തിന് കുഴപ്പമുണ്ട് എന്ന് പറഞ്ഞത്. അവർ ചെയ്ത ഈ ചികിത്സാ രീതി ശരിയാണോ എന്നുള്ളതായിരുന്നു സംശയം. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്നുണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.

Leave a Reply

Your email address will not be published.