ഞാൻ ഇന്ന് സംസാരിക്കാൻ പോകുന്നത് കോളോറെക്ടൽ കാൻസറിനെ പറ്റി ആണ്. പ്രധാനമായും എന്താണ് കോളറെക്ടൽ ക്യാൻസർ? അതിൻറെ ലക്ഷണങ്ങൾ എന്ത്? അത് എങ്ങനെ ഒക്കെ ആണ് തടയാൻ പറ്റുക എന്തൊക്കെ ആണ് അതിൻറെ സ്ക്രീനിങ് മെത്തേഡ്, എന്നിവയെ കുറിച്ച് ആണ് നമ്മൾ ഇന്ന് വിശദമായി സംസാരിക്കാൻ പോകുന്നത്. കോളൻ എന്ന് പറയുന്നത് എല്ലാവർക്കുമറിയാം അത് വന്കുടൽ ആണ് എന്ന്. ദഹനേന്ദ്രിയ ഭാഗങ്ങളിലെ അവസാന ഭാഗത്തെ ആണ് നമ്മൾ കോളൻ അഥവാ വൻകുടൽ എന്ന് പറയുന്നത്. ഏകദേശം അഞ്ച് അടിയോളം നീളമുള്ള ഒന്നാണ് വൻകുടൽ എന്ന് പറയുന്നത്.
വൻ കുടലിൽ ഉണ്ടാകുന്ന ക്യാൻസറിയിലെ ലക്ഷണങ്ങൾ എന്ന് പറയുമ്പോൾ ആദ്യത്തെ സ്റ്റേജിൽ ഒന്നും ലക്ഷണങ്ങൾ കാണിക്കാറില്ല. പക്ഷേ അത് അവസാനഘട്ടത്തിലേക്ക് ആകുമ്പോൽ അതായത് സ്റ്റേജ് കൂടുന്നതിന് അനുസരിച്ച് ആണ് ലക്ഷണങ്ങൾ കാണിക്കുന്നത്. പ്രധാന ലക്ഷണങ്ങൾ ആയി കാണുന്നത് വയറ്റിൽ നിന്ന് ബ്ലഡ് പോകുക, അതുപോലെ തന്നെ വയറ്റിൽ നിന്ന് മലം പോകാൻ പ്രയാസം കാണുക അഥവാ കോൺസ്റ്റിപ്പേഷൻ.
ചില ആളുകളിൽ രണ്ട് മൂന്ന് ദിവസം കോൺസ്റ്റിപ്പേഷൻ ഉണ്ടാകും അത് കഴിഞ്ഞാൽ രണ്ടു മൂന്നു ദിവസം ഡയറി ആയും കാണാറുണ്ട്. ചില ആളുകളിൽ മലത്തിൽ ബ്ലാക്ക് കളറിൽ പാസിംഗ് കാണാറുണ്ട്. ഇതൊക്കെ ആണ് പ്രധാനമായി കണ്ടുവരുന്ന ലക്ഷണങ്ങൾ. പിന്നെ ചില കേസിൽ ചിലരിൽ ലോവർ അബ്ഡോമിനൽ പെയിൻ അടിവയർ വേദന കാണാറുണ്ട്. ആദ്യ സ്റ്റേജിൽ ലക്ഷണങ്ങൾ ഒന്നും കാണാറില്ല. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.