ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മൾ കഴിക്കുന്ന ഭക്ഷണം നമ്മുടെ വയറിനെ പിടിച്ചില്ലെങ്കിലോ അതല്ലെങ്കിൽ ഭക്ഷണം പഴയതാണ് എങ്കിലോ ഇനി ഫുഡിന്റെ അകത്ത് ഏതെങ്കിലും ബാക്ടീരിയ അല്ലെങ്കിൽ പോയ്സൺ പോലുള്ളവ ഉണ്ടെങ്കിൽ നമ്മുടെ വയറിന് ഇൻഫെക്ഷൻ വരാം.. ഇതിനെ നമ്മൾ ഭക്ഷ്യ വിഷബാധ എന്ന് പറയുന്നു.. ഈയൊരു കണ്ടീഷൻ ഇന്ന് ആളുകളിൽ വളരെ കോമൺ ആയിട്ട് കണ്ടുവരുന്ന ഒന്നാണ്..
പലപ്പോഴും നമുക്ക് വയറിനകത്ത് ഒരു പ്രശ്നം ഉണ്ടെങ്കിൽ നമുക്ക് ഒരു ദിവസം സൂക്ഷിച്ചു കഴിഞ്ഞാൽ ഈ ഒരു പ്രശ്നം തനിയെ മാറുന്നതാണ്.. എന്നാൽ ആരോഗ്യ കുറവുള്ള ആളുകളിലെ ഇത് വല്ലാതെ വർദ്ധിക്കുന്നത് കാണാം.. എങ്ങനെയാണ് സാധാരണ ഇൻഫെക്ഷൻ വരുന്നത് എന്ന് നോക്കാം… ഫുഡ് നല്ലപോലെ പഴകി കഴിഞ്ഞാൽ അതല്ലെങ്കിൽ ഫുഡിനകത്ത് ഒരു പോയിസൺ വന്നു കഴിഞ്ഞാൽ ഇവയ്ക്കകത്ത് ബാക്ടീരിയകൾ വല്ലാതെ പെരുകുന്നു..
നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ ഇവ നമ്മുടെ ഉള്ളിലേക്ക് ചെന്നാൽ ഒരു രണ്ടു മണിക്കൂറിനുള്ളിൽ തന്നെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും.. അതായത് ആദ്യ ലക്ഷണമായിട്ട് കുട്ടികളായാലും മുതിർന്നവർ ആയാലും ആദ്യം വയർ അപ്സെറ്റ് തുടർന്ന് ഛർദ്ദി വയറിളക്കം പോലുള്ള ഉണ്ടാവും.. ചർദ്ദിക്കുമ്പോൾ സാധാരണ ആളുകൾ ചെയ്യുന്നത് കൂടുതൽ ക്ഷീണം വരാതിരിക്കാൻ വെള്ളം കൊടുക്കും.. എന്നാൽ വീണ്ടും ഛർദ്ദിക്കും എന്നാൽ വീണ്ടും വെള്ളം കൊടുക്കും..
ഇങ്ങനെ ഛർദിച്ച് ഒരു വഴി ആയി കഴിയുമ്പോൾ ആശുപത്രിയിൽ കൊണ്ടുപോകുന്ന ട്രിപ്പ് ഇടുന്നു മരുന്നുകൾ കഴിക്കുന്നു നോർമലാകുന്നു..എങ്കിലും വയറിൽ ഉണ്ടായ ഒരു ഇൻഫെക്ഷൻ മാറാൻ കുറെ സമയം എടുക്കുന്നു.. ചില ആളുകളിൽ ഇതുമാത്രമല്ല ഉണ്ടാവുക ഛർദ്ദി മാറിക്കഴിഞ്ഞാലും വയറിന് വല്ലാത്ത വേദന അനുഭവപ്പെടാറുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…