ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ് അതായത് നമ്മുടെ ഹാർട്ടൽ ബ്ലോക്ക് വരുന്നതിനു പിന്നിലെ കാരണം എന്താണ്.. അതുപോലെതന്നെ ഇത്തരത്തിൽ ഹാർട്ടിൽ ബ്ലോക്ക് വരാതിരിക്കാൻ നമ്മൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. അല്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്.. അതുപോലെതന്നെ ഇനി അഥവാ ഒരു വ്യക്തിക്ക് ഹാർട്ട് ബ്ലോക്ക് വന്നു കഴിഞ്ഞാൽ തന്നെ അതിന് എന്തെല്ലാം ട്രീറ്റ്മെൻറ്കളാണ് ഇന്ന് അവൈലബിൾ ആയിട്ടുള്ളത്..
അതുപോലെതന്നെ ഇത്തരം ബ്ലോക്കുകൾ ട്രീറ്റ്മെൻറ് എടുത്തു കഴിഞ്ഞാൽ പിന്നീടുള്ള ജീവിതം എങ്ങനെയായിരിക്കും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ ഡിസ്കസ് ചെയ്ത് മനസ്സിലാക്കാം.. പൊതുവേ ഒരു വ്യക്തിയിൽ ഹാർട്ടിലെ ബ്ലോക്ക് വരുന്നതിനു പിന്നിൽ ഒരുപാട് കാരണങ്ങൾ പറയാറുണ്ട്..
മുൻപൊക്കെ പ്രായമായ ആളുകളിൽ കണ്ടുവരുന്ന ഇത്തരം പ്രശ്നങ്ങൾ ഇപ്പോൾ ചെറുപ്പക്കാരായ ആളുകളിൽ പോലും കണ്ടുവരുന്നുണ്ട് എന്നുള്ളതാണ് ഒരു പ്രത്യേകത.. ഹൃദയത്തിലെ ബ്ലോക്ക് വരുന്നതിനു പിന്നിലുള്ള ഒരു പ്രധാന കാരണം കൊളസ്ട്രോൾ ഡെപ്പോസിറ്റ് ആകുന്നത് തന്നെയാണ്.. ഹാർട്ടിന് പമ്പ് ചെയ്യാൻ എനർജി കിട്ടുന്നത് ഹാർട്ടിന്റെ കൊറോണറി ആർട്ട്റീസിൽ കൂടിയാണ്.. അപ്പോൾ ഈ ഭാഗത്ത് തന്നെ ബ്ലോക്കുകൾ വരുമ്പോഴാണ് നമുക്ക് നെഞ്ചുവേദന എല്ലാം അനുഭവപ്പെടുന്നത്..
പിന്നീട് ഈ വേദന കൂടി വരുമ്പോൾ അല്ലെങ്കിൽ അവിടെയുള്ള ആ ഒരു ബ്ലോക്ക് കൂടി വരുമ്പോഴാണ് പെട്ടെന്ന് ഒരു വ്യക്തിക്ക് ഹാർട്ടറ്റാക്ക് സംഭവിക്കുന്നത്.. നേരത്തെ പറഞ്ഞതുപോലെ തന്നെ ഇത്തരം ഹാർട്ട് സംബന്ധമായ പ്രശ്നങ്ങൾ അതായത് ബ്ലോക്ക് അല്ലെങ്കിൽ ഹാർട്ടറ്റാക്ക് പോലുള്ളവ ഇന്ന് ചെറുപ്പക്കാരായ ആളുകളിലാണ് വളരെ കൂടുതലായിട്ട് കണ്ടുവരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…