ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമുക്കറിയാം ഇന്ന് ആളുകളിൽ ഒരുപാട് കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഹാർട്ട് സംബന്ധമായ പ്രോബ്ലംസ് എന്ന് പറയുന്നത് മാത്രമല്ല ഈ ഒരു ഹാർട്ടറ്റാക്ക് കൊണ്ടുതന്നെ ഇന്ന് ലോകത്തിൽ ഒരുപാട് മരണങ്ങളാണ് ഇതുമൂലം സംഭവിച്ചുകൊണ്ടിരിക്കുന്നത്.. കണക്കുകൾ പറയുന്നത് നിങ്ങൾ ഒരു അഞ്ചു പേരെ എടുത്താൽ അതിൽ ഒരാൾക്ക് വീതം ഈ ഒരു ഹാർട്ടറ്റാക്ക് വരുന്നു എന്നുള്ളതാണ്.. അതുകൂടാതെ തന്നെ 40 സെക്കൻഡിലെ ഒരാൾ വീതം മരിക്കുന്നു എന്നു വരെ കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്..
മുൻപ് ഈ ഒരു അസുഖം പ്രായ കൂടുതലുള്ള ആളുകൾക്കാണ് കണ്ടുവന്നിരുന്നത് എങ്കിൽ ഇന്നത്തെ സ്ഥിതി അങ്ങനെയല്ല ചെറുപ്പക്കാരിൽ പോലും ഈ ഒരു അസുഖം വളരെയധികം കണ്ടുവരുന്നുണ്ട് മാത്രമല്ല പേപ്പറിൽ പോലും നമ്മൾ കണ്ടിട്ടുണ്ടാവും 20 വയസ്സായ ഒരു യുവാവിനെ ഹാർട്ടറ്റാക്ക് സംഭവിച്ച മരണപ്പെട്ടു എന്നൊക്കെ.. ഇതൊക്കെ കാണുമ്പോഴും കേൾക്കുമ്പോഴും പല ആളുകൾക്കും തോന്നാം ഇത്ര ചെറുപ്പത്തിൽ തന്നെ ഹാർട്ടറ്റാക്ക് സാധ്യതകൾ ഉണ്ടാവുമോ എന്നുള്ളത്..
ഈയൊരു ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ചില ആളുകൾക്കെങ്കിലും അവർ ജനിക്കുമ്പോൾ മുതൽ കണ്ടു തുടങ്ങുന്നതാണ്.. ഇത് കുറച്ചുകൂടി വലുതാവുമ്പോൾ കൂടുതൽ കോമ്പ്ലിക്കേറ്റഡ് ആവുന്നത് കാണാറുണ്ട്.. ഇനി ചെറുപ്പം മുതൽ യാതൊരു പ്രശ്നമില്ലാതെ ആരോഗ്യത്തോടെ ഇരിക്കുന്ന ഒരു ഹാർട്ട് ആണെങ്കിൽ കൂടി കുറച്ച് ഒരു പ്രായമൊക്കെ എത്തുമ്പോൾ നമ്മുടെ ജീവിതശൈലിലുള്ള അപാകതകൾ അല്ലെങ്കിൽ ഭക്ഷണരീതിയിലുള്ള മാറ്റങ്ങൾ ഇവയെല്ലാം കൊണ്ട് നമുക്ക് ഹാർട്ടിന് തകരാറുകൾ സംഭവിക്കാം..ഇന്നത്തെ കുട്ടികളുടെ കാര്യമൊക്കെ എടുത്തു കഴിഞ്ഞാൽ പുറത്തുനിന്നുള്ള ഭക്ഷണമാണ് ധാരാളം അവർ കഴിച്ചു കൊണ്ടിരിക്കുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….