ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നതു മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ശരീരത്തിലെ തന്നെ ഒരു ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി എന്നു പറയുന്നത്.. അതുകൊണ്ടുതന്നെ നമുക്ക് ഈ വീഡിയോയിലൂടെ തൈറോയ്ഡ് ഗ്രന്ഥി എന്താണ് എന്നും അത് ശരീരത്തിന്റെ ഏതു ഭാഗത്താണ് സ്ഥിതി ചെയ്യുന്നത് എന്നും ഇതുമായി ബന്ധപ്പെട്ട വരുന്ന അസുഖങ്ങൾ എന്തൊക്കെയാണ് എന്ന് ശരീരത്തിൽ ഇതിൻറെ പ്രവർത്തനങ്ങൾ എന്തൊക്കെയാണ് അതുപോലെതന്നെ ഇവയ്ക്ക് ആയിട്ട് നിലവിലുള്ള ചികിത്സാ രീതികൾ എന്തൊക്കെയാണ്.
തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ മനസ്സിലാക്കാവുന്നതാണ്.. നമ്മുടെ തൊണ്ടയുടെ മുൻവശത്ത് ആയിട്ട് ഒരു ബട്ടർഫ്ലൈ ഷേപ്പിൽ സ്ഥിതിചെയ്യുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ് എന്ന് പറയുന്നത്.. ശരീരത്തിലെ മെറ്റബോളിസം അതായത് ദൈനംദിന ഊർജ്ജ വിനിയോഗം നിയന്ത്രിക്കുന്നത് തൈറോയ്ഡ് ഹോർമോണുകളിലൂടെയാണ്.. ഇത് രണ്ടു തരത്തിലാണ് പ്രധാനമായിട്ട് ശരീരത്തിൽ ഉള്ളത് അതായത് ടി3 അതുപോലെ തന്നെ ടി ഫോർ എന്നു പറയും..
ഇവ ഉല്പാദിപ്പിക്കപ്പെടുന്നത് നമ്മുടെ തൈറോയ്ഡ് ഗ്രന്ഥി വഴി തന്നെയാണ്.. ഈ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് ശരീരത്തിന്റെ മാസ്റ്റർ ഗ്ലാൻഡ് ആയ നമ്മുടെ തലച്ചോറിലുള്ള പിറ്റ്യൂട്ടറി ഗ്രന്ഥിയിൽ നിന്ന് ഉല്പാദിപ്പിക്കുന്ന തൈറോയ്ഡ് സ്റ്റിമുലേറ്റഡ് ഹോർമോണുകളിലൂടെ ആണ്..
ഇനി ഇവ കൊണ്ടുവരുന്ന അസുഖങ്ങളെക്കുറിച്ച് ചോദിച്ചാൽ ഒന്നില്ലെങ്കിൽ ഈ ഒരു തൈറോയ്ഡ് ഹോർമോൺ ശരീരത്തിൽ കൂടുന്നത് കൊണ്ടായിരിക്കും ബുദ്ധിമുട്ടുണ്ടാവുക അതല്ലെങ്കിൽ ശരീരത്തിൽ വല്ലാതെ കുറയുന്നതുകൊണ്ട് ആയിരിക്കും ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….