ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമുക്കറിയാം നമ്മുടെ ഭക്ഷണത്തിൻറെ ഭാഗമായിട്ട് അല്ലെങ്കിലും മറ്റു രീതിയില് നമ്മുടെ ശരീരത്തിലെ ധാരാളം വേസ്റ്റുകൾ അടിഞ്ഞു കൂടുന്നുണ്ട്.. ഇത്തരം വേസ്റ്റുകൾ ശരീരത്തിൽ അടിഞ്ഞു കൂടുമ്പോൾ അവയെല്ലാം ശരീരത്തിൽ നിന്നും പുറന്തള്ളുവാൻ സഹായിക്കുന്ന മാർഗങ്ങളും നമ്മുടെ ശരീരത്തിൽ തന്നെ അവൈലബിൾ ആയിട്ടുണ്ട്.. അപ്പോൾ ഇത്തരത്തിൽ അടിഞ്ഞുകൂടുന്ന വേസ്റ്റുകൾ പുറന്തള്ളാൻ സഹായിക്കുന്ന നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ഒരു അവയവം തന്നെയാണ് കിഡ്നി എന്ന് പറയുന്നത്..
നമുക്ക് എല്ലാവർക്കും അറിയാം കിഡ്നി നമ്മുടെ ശരീരത്തിൽ ചെയ്യുന്ന ധർമ്മങ്ങളെ കുറിച്ച്.. ഇതിൻറെ ആകൃതിയെ കുറിച്ച് ചോദിക്കുകയാണെങ്കിൽ ഒരു പയറിന്റെ രൂപത്തിലാണ് ഉണ്ടാവുക.. ബീൻ ഷേപ്പ് എന്നാണ് പൊതുവേ മെഡിക്കലി ഇതിന് പറയാറുള്ളത്.. നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവം തന്നെയാണ് ഒരിക്കലും ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു അവയവം കൂടിയാണ് എന്ന് പറയാം.. നമ്മുടെ ശരീരത്തിലെ ഏകദേശം ഒരു ദിവസം തന്നെ 200 ഓളം ലിറ്റർ രക്തങ്ങൾ ഫിൽറ്റർ ചെയ്ത് എടുക്കുന്നുണ്ട്..
അതുകൊണ്ടുതന്നെയാണ് നമ്മുടെ ജീവൻ നിലനിൽക്കുന്നത് എന്ന് വേണമെങ്കിലും നമുക്ക് ഇതിനെ പറയാം.. അതുപോലെതന്നെ വേസ്റ്റുകൾ ശരീരത്തിൽ നിന്നും നീക്കം ചെയ്യാൻ മാത്രമല്ല നമ്മുടെ കിഡ്നി സഹായിക്കുന്നത് ശരീരത്തിൽ മറ്റ് ഒരുപാട് ധർമ്മങ്ങൾ കൂടി അത് നിർവഹിക്കുന്നുണ്ട്..
നമ്മുടെ ശരീരത്തിലെ പലതരം ഹോർമോണുകൾ ഉത്പാദിപ്പിക്കുവാൻ നമ്മുടെ കിഡ്നി ഒരുപാട് സഹായിക്കുന്നുണ്ട്.. അതുപോലെതന്നെ നമ്മുടെ ശരീരത്തിലെ ആസിഡ് ബാലൻസ് നിയന്ത്രിക്കുന്നത് നമ്മുടെ കിഡ്നിയാണ്.. കാണുമ്പോൾ ചെറിയ അവയവമാണ് എങ്കിലും ഇത് ചെയ്യുന്ന ധർമ്മങ്ങൾ എന്ന് പറയുന്നത് വളരെ വലുത് തന്നെയാണ്.. പക്ഷേ ഇന്ന് നമ്മുടെ ജീവിതശൈലിയിലുള്ള അല്ലെങ്കിൽ ഭക്ഷണരീതിയിലുള്ള അപാകതകൾ കാരണം ഈ ഒരു കിഡ്നിക്ക് ഒരുപാട് രോഗങ്ങൾ ബാധിക്കുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….