പുരുഷന്മാരിലെ ലൈം.ഗിക അവയവങ്ങളിലുള്ള വൃത്തി കുറവ് മൂലം ഉണ്ടാകുന്ന ഇൻഫെക്ഷനുകളെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഞങ്ങളുടെ ഹോസ്പിറ്റലിലെ യൂറോളജിസ്റ്റ് പറയുകയുണ്ടായി ഇന്ന് വന്ന രോഗി പെനീസിൽ ഇൻഫെക്ഷൻ ആയിട്ടാണ് വന്നത്.. ആദ്യം എന്നെ കാണാൻ എത്തി എന്നാൽ ഞാനാരോഗിയെ യൂറോളജിസ്റ്റ് അടുത്തേക്ക് വിട്ടു.. അദ്ദേഹം വിശദമായി കണ്ടു പരിശോധിച്ച ശേഷം പറഞ്ഞു അയ്യോ സാറേ ഈ മനുഷ്യൻ ആ ഒരു അവയവം വൃത്തിയായി ഉപയോഗിക്കുന്നില്ല..

അതിനകത്ത് മുഴുവൻ സ്മെഗ്മ അടിഞ്ഞിരിക്കുകയാണ്.. അതിന് നല്ല ദുർഗന്ധവും ഉണ്ട്.. അപ്പോൾ ഈ ഒരു വിഷയം വന്നപ്പോഴാണ് നമ്മുടെ പെനീസ് എന്നു പറയുന്നത് ശരീരത്തിലെ മറ്റ് അവയവങ്ങൾ പോലെ തന്നെ വളരെ പ്രാധാന്യമുള്ള ഒരു അവയവം തന്നെയാണ്.. അതിനെക്കുറിച്ച് പറയുന്നതിന് ഇത്രയും ലജ്ജിക്കേണ്ട കാര്യം ഒന്നുമില്ല.. ഇതെല്ലാം തന്നെ നമ്മള് വസ്ത്രത്തിനുള്ളിൽ കവർ ചെയ്തു വയ്ക്കുന്ന ഭാഗങ്ങളാണ്.. പക്ഷേ അത് വ്യക്തമായി കഴുകുകയും നല്ല രീതിയിൽ വാഷ് ചെയ്യുകയും നല്ല രീതിയിൽ പരിപാലിക്കുകയും ചെയ്യണം..

അതുകൊണ്ടുതന്നെയാണ് ഈ വിഷയം ഇന്ന് നിങ്ങളുമായിട്ട് ചർച്ച ചെയ്യാൻ പോകുന്നത്.. അപ്പോൾ നിങ്ങളുടെ പെനീസ് രാവിലെയും വൈകിട്ടും കുളിക്കുമ്പോൾ അഗ്രചർമ്മം ഉള്ളവരാണ് എങ്കിൽ അഗ്രചർമ്മം മെല്ലെ പുറകോട്ട് മാറ്റി അവിടെയുള്ള അഴുക്കുകൾ എല്ലാം ക്ലീൻ ചെയ്യണം കാരണം നമ്മൾ ശ്രദ്ധിക്കാതെ ഇരുന്നാൽ ആ ഭാഗങ്ങളിലൊക്കെ അഴുക്കുകൾ അടിഞ്ഞുകൂടാൻ സാധ്യത കൂടുതലാണ്.. ഈ പറയുന്ന ഭാഗങ്ങളെല്ലാം ഇളം ചൂടുവെള്ളത്തിൽ വൃത്തിയായി കഴുകുന്നതാണ് ഏറ്റവും നല്ലത്..

ഇനി ഇളം ചൂട് വെള്ളം ഇല്ല എങ്കിൽ സാധാരണ പച്ചവെള്ളത്തിലും കഴുകാം.. അതുപോലെതന്നെ പ്രത്യേകം പറയാനുള്ളത് ഒരുപാട് ഹാർഡ് ആയ സോപ്പുകൾ ഉപയോഗിക്കരുത്.. ഏറ്റവും സോഫ്റ്റ് ആയിട്ടുള്ള സോപ്പ് മാത്രമേ ഇത്തരം കാര്യങ്ങൾക്ക് ഉപയോഗിക്കാൻ പാടുള്ളൂ.. ഇനി സോപ്പുകൾ അമിതമായി ഉപയോഗിച്ചാലും ഫംഗസ് ഇൻഫെക്ഷനുകൾ കൂടാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

https://youtu.be/hlZOhjJbrBY