ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. കൗമാരപ്രായക്കാരിലും അതുപോലെതന്നെ യുവാക്കളിലും ഏറെ സംശയവും പേടിയും ആശങ്കയും ഒക്കെയുള്ള ഒരു കാര്യമാണ് സ്വയംഭോഗത്തെ കുറിച്ചുള്ള കാര്യങ്ങൾ എന്നു പറയുന്നത്.. സ്വയംഭോഗം ചെയ്തു കഴിഞ്ഞാൽ ആരോഗ്യത്തിന് കേടു വരുമോ.. അതല്ലെങ്കിൽ സ്വയംഭോഗം ചെയ്താൽ ശരീരം മെലിയുമോ അതല്ലെങ്കിൽ ഇത്തരത്തിൽ സ്വയംഭോഗം ചെയ്യുന്നവർക്കാണോ മുടി കൊഴിയുന്നത് അതുപോലെ കഷണ്ടി വരുന്നത്..
സ്വയംഭോഗം ചെയ്യുന്നത് കുറ്റകരമാണോ.. ഇത് ദിവസവും ചെയ്യുന്നത് കൊണ്ട് ഭാവിയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോ എന്നുള്ള പല രീതിയിലുള്ള ചോദ്യങ്ങളും സംശയങ്ങളും ഒരുപാട് ആളുകളിൽ ഉണ്ട്.. അതുപോലെതന്നെ സ്ത്രീകൾ സ്വയംഭോഗം ചെയ്യാറുണ്ടോ.. സ്വയംഭോഗം ചെയ്തു കഴിഞ്ഞാൽ കുട്ടികൾ ഉണ്ടാവാൻ ബുദ്ധിമുട്ട് ഉണ്ടാകുമോ.. അതുപോലെ ലൈംഗികശേഷി ഇവരിൽ നഷ്ടപ്പെടുന്നു എന്നുള്ള സംശയങ്ങൾ ധാരാളം ആളുകൾ എന്നോട് തന്നെ ചോദിച്ചിട്ടുണ്ട്..
അതുകൊണ്ടുതന്നെ ഒരുപാട് പേർക്കുള്ള ഉത്തരം ആയിട്ടാണ് എന്താണ് സ്വയംഭോഗം എന്നും ഇത് ചെയ്യുന്നതുകൊണ്ട് ശരീരത്തിന് എന്തെങ്കിലും മാറ്റം ഉണ്ടാകുന്നുണ്ടോ എന്നും ഇത് ചെയ്യുന്നത് കൊണ്ട് ഇതിനകത്ത് കുഴപ്പമാണോ ഗുണമാണോ ഉള്ളത് എന്നുള്ള കാര്യങ്ങളെല്ലാം വിശദീകരിക്കുന്നത്..
ലോകത്ത് ഈ സ്വയംഭോഗത്തെക്കുറിച്ച് നടത്തിയ പഠനങ്ങളിൽ 95% പുരുഷന്മാരും ഞങ്ങൾ സ്വയംഭോഗം ചെയ്യുന്നവരാണ് എന്ന് തുറന്നു സമ്മതിക്കുകയുണ്ടായി.. അതുപോലെതന്നെ സ്ത്രീകളിൽ എടുക്കുകയാണെങ്കിൽ 89 ശതമാനം സ്ത്രീകളും ഇത് സമ്മതിക്കുകയുണ്ടായി.. ബാക്കിയുള്ള പുരുഷന്മാരിൽ അഞ്ച് ശതമാനവും സ്ത്രീകളിൽ 11% ആളുകളും അതിനെക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ചു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….