ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. സാധാരണ എന്നോട് ഒരുപാട് ആളുകൾ ചോദിക്കുന്ന ഒരു സംശയമാണ് ഡോക്ടറെ കാടമുട്ട ആണോ അല്ലെങ്കിൽ കോഴിമുട്ടയാണ് അതല്ലെങ്കിൽ താറാവ് മുട്ടയാണോ കഴിക്കുന്നത് കൊണ്ട് ഏറ്റവും നല്ലത് എന്ന് ഒരുപാട് ആളുകൾ ചോദിക്കാറുണ്ട്.. ഇന്ന് സോഷ്യൽ മീഡിയയിൽ നോക്കി കഴിഞ്ഞാൽ കാട മുട്ടയെ കുറിച്ചുള്ള അത്ഭുതകരമായ കാര്യങ്ങളെക്കുറിച്ചാണ് ഫുൾ പ്രതിപാദിക്കുന്നത്..
ഇതിനുപിന്നിലുള്ള സത്യങ്ങൾ അതായത് യാഥാർത്ഥ്യങ്ങൾ എന്തൊക്കെയാണ്.. നമ്മൾ ദിവസവും കാട മുട്ട കഴിക്കുകയാണെങ്കിൽ ഈ പറയുന്ന രീതിയിലുള്ള അത്ഭുതകരമായ ഗുണങ്ങൾ നമ്മുടെ ശരീരത്തിന് ലഭിക്കുമോ എന്നും ഈ മൂന്ന് മുട്ടകൾ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണ് എന്നും ഇത് നമുക്ക് എങ്ങനെയൊക്കെ കഴിക്കണം എന്നും എങ്ങനെ കഴിച്ചാലാണ് ശരീരത്തിന് കൂടുതൽ ബെനിഫിറ്റ് ലഭിക്കുന്നത് എന്നും നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം..
ഏകദേശം 1985 നു ശേഷമാണ് കേരളത്തിൽ കാട കോഴി വളർത്തലിന്റെ ഒരു പ്രാരംഭ നടപടികൾ ആരംഭിച്ചതും അത് പിന്നീട് വ്യാപകമായി തീരുന്നതും.. അന്നുമുതൽ തന്നെ കാടമുട്ട കഴിക്കുന്നത് ശരീരത്തിന് നല്ലതാണ് എന്നും ഇതിൻറെ ഗുണങ്ങളെക്കുറിച്ചും നമ്മൾ ധാരാളം കേൾക്കുന്നുണ്ടായിരുന്നു..
എന്നാൽ സോഷ്യൽ മീഡിയ വന്നതിനുശേഷം നിങ്ങൾക്ക് അറിയാം ബ്രോയിലർ കോഴിമുട്ടയുടെ കാര്യങ്ങൾ… ഈ മുട്ട പെൺകുട്ടികൾക്ക് കേടാണ് അതുപോലെതന്നെ മുട്ട കഴിക്കുന്നത് അപകടകരമായ കാര്യങ്ങളാണ് എന്നുള്ള രീതിയിൽ വാർത്തകൾ വരാറുണ്ട് അതിനോടൊപ്പം തന്നെ കാട മുട്ടകൾ കഴിക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണ് എന്നുള്ള വാർത്തയും വരാറുണ്ട്.. കടകളിൽ പോയി കോഴിമുട്ട വാങ്ങാതെ കാടമുട്ട വാങ്ങിക്കുകയാണെങ്കിൽ അതിന് ഇരട്ടി വിലയാണ് നൽകേണ്ടി വരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…