ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരുപാട് ആളുകൾ എന്നോട് ചോദിച്ച ഒരു സംശയമാണ് ഡോക്ടർ ഈ മീനെണ്ണ ഗുളിക എങ്ങനെയാണ് കഴിക്കേണ്ടത്.. ഈ ഗുളിക കഴിച്ചാൽ കൊളസ്ട്രോൾ കുറയുമോ.. കുട്ടികൾക്ക് ഇത് എങ്ങനെയാണ് നൽകേണ്ടത്.. ആഹാരത്തിനു മുൻപ് ആണോ അല്ലെങ്കിൽ ശേഷമാണോ ഇത് കഴിക്കേണ്ടത് എന്നുള്ള രീതിയിൽ ഒരുപാട് ആളുകൾ പലതരം സംശയങ്ങൾ ചോദിക്കാറുണ്ട്..
അതുകൊണ്ട് എന്താണ് ഈ മീനെണ്ണ ഗുളിക എന്ന് പറയുന്നത്.. ഇതെങ്ങനെയാണ് കഴിക്കേണ്ടത് എന്നും ഇതിൻറെ അളവ് എത്രയാണ് എന്നും ഞാൻ വിശദീകരിക്കാം.. ഈ മീനെണ്ണ എന്ന് പറയുന്നത് പണ്ടുകാലം മുതൽതന്നെ ഉപയോഗിച്ചുവന്നിരുന്ന ഒരു ഫുഡ് സപ്ലിമെന്റാണ്.. ഒരിനം മത്സ്യ ഗ്രൂപ്പുകളിൽ നിന്നാണ് ഇത് ഉണ്ടാക്കുന്നത് അതായത് അവയുടെ കരളിൽ നിന്ന് ഉണ്ടാക്കുന്ന ഒരിനം എണ്ണയാണ് ഈ മീനെണ്ണ എന്ന് പറയുന്നത്.. ഇത് നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ഉപയോഗിച്ചിരുന്നു..
അതായത് കുട്ടികൾക്ക് വൈറ്റമിൻ ഡി കുറയുന്നത് കൊണ്ട് അവരുടെ ശരീരത്തിനും എല്ലുകൾക്കും ഉണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കുന്നതിനുവേണ്ടി കഴിച്ചിരുന്ന ഒരു സപ്ലിമെൻറ് ആയിരുന്നു ഈ മീനെണ്ണ.. നൂറ്റാണ്ടുകൾക്ക് മുമ്പ് നോർത്ത് യൂറോപ്പിലാണ് ഇത് ആദ്യമായി തുടങ്ങിയത്..
ഇത് ഉണ്ടാക്കുന്നത് കോഡ് എന്ന് പറയുന്ന മത്സ്യത്തിന്റെ കരൾ വേർതിരിച്ച് എടുത്തിട്ട് ഈ കരളിനെ നല്ലപോലെ വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് അവയിൽ നിന്ന് തെളിഞ്ഞുവരുന്ന കൊഴുപ്പ് ഘടകത്തിന് വേർതിരിച്ച് മാറ്റി പ്രോസസ് ചെയ്താണ് ഇത് ഉണ്ടാക്കുന്നത്.. ഇത് രണ്ടുതരത്തിലുണ്ട് അതായത് ഒരു ബ്രൗൺ നിറത്തിലെ മീനിന്റെ രൂക്ഷ ഗന്ധമുള്ളതും ഉണ്ട്.. രണ്ടാമത്തത് നമ്മുടെ നാട്ടിലെ പ്രോസസ് ചെയ്ത ഒരു മഞ്ഞനിറത്തിലുള്ള മീനെണ്ണയും ഉണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…