ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. രാത്രി കിടക്കയിൽ നമ്മൾ ഒന്ന് തിരിഞ്ഞു കിടക്കാൻ ശ്രമിക്കുമ്പോൾ കാലിൻറെ വണ്ണക്ക് പെട്ടെന്ന് ഒരു കൊളുത്തു പിടുത്തം ഉണ്ടാകുന്നു അതിനുശേഷം അസഹ്യമായ വേദനയും അനുഭവപ്പെടുന്നു.. രാത്രിയിൽ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നത് കൊണ്ട് തന്നെ പിന്നീട് നമുക്ക് ഉറങ്ങാൻ കഴിയുന്നില്ല..
പിന്നീട് അടുത്ത് കിടക്കുന്നത് ഭാര്യയായാലും അല്ലെങ്കിൽ ഭർത്താവായാലും അവരെ വിളിച്ചുണർത്തി കാൽപാദങ്ങൾ ഒന്ന് ഉഴിയുമ്പോൾ ആയിരിക്കും കുറച്ച് എങ്കിലും ആശ്വാസം ലഭിക്കുക.. എന്നാൽ ചില ആളുകൾക്ക് ഇതും ലഭിക്കില്ല പിന്നീട് എന്തെങ്കിലും ഓയിന്റ്മെന്റ് ഒക്കെ പുരട്ടി ഒന്ന് ചൂട് പിടിച്ചാൽ ആയിരിക്കും മാറുന്നത്..
പിന്നീട് കിടന്നാൽ ശരിയായി ഉറക്കവും ലഭിക്കില്ല.. രാവിലെ എഴുന്നേൽക്കുമ്പോൾ നമുക്ക് ഒരു പ്രശ്നം ഉണ്ടാവില്ല എന്നാൽ രാത്രി കിടക്കുമ്പോൾ ഈ പറയുന്ന പ്രശ്നങ്ങൾ പല ദിവസങ്ങളിലും ആവർത്തിക്കുന്നത് കാണാറുണ്ട്.. ഇത് സ്ത്രീകളിലും പുരുഷന്മാരിലും ഒരു പ്രായം കഴിഞ്ഞാൽ അതായത് ഒരു 35 അല്ലെങ്കിൽ 40 ആയിക്കഴിഞ്ഞാൽ വളരെ കോമൺ ആയിട്ട് ആളുകളിൽ കണ്ടുവരുന്ന ഒരു പ്രശ്നം തന്നെയാണ്.. ചിലർ പറയാറുണ്ട് തണുപ്പ് അടിച്ചിട്ടാണ് വരുന്നതെന്ന്..
മറ്റു ചിലർ പറയും എന്തെങ്കിലും ഇൻഫെക്ഷന്റെ ഭാഗമായിട്ട് വരികയാണ് എന്നുള്ളത്.. എന്നാൽ മറ്റു ചിലർ പറയും ഇത് വൈറ്റമിൻ ഡീ ശരീരത്തിൽ കുറയുന്നത് കൊണ്ട് വരുന്നതാണ് എന്ന്.. പലപ്പോഴും ചെറിയ കുട്ടികൾ പറയാറുണ്ട് അതായത് പകൽ മുഴുവൻ ഓടിക്കളിച്ച് കഴിഞ്ഞിട്ട് രാത്രി കിടക്കുമ്പോൾ കാലുകൾ ഇത്തരത്തിൽ വേദനിക്കുന്നു എന്ന് പറയാറുണ്ട്.. ഇവരും രാത്രി ഉറങ്ങില്ല കൂടെയുള്ള ആളുകളെയും ഒട്ടും ഉറങ്ങാനും അയക്കില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….