വീടുകളിൽ നമ്മൾ അനേകം പുഷ്പങ്ങൾ ഒക്കെ നട്ടുവളർത്താറുണ്ട്.. വീടിൻറെ മനോഹാരിത കൂട്ടാൻ വേണ്ടിയാണ് നമ്മൾ ഇപ്രകാരം ചെയ്യുന്നത്.. വീടുകളിൽ പോസിറ്റീവ് ഊർജ്ജങ്ങൾ നിലനിർത്തുവാനും സന്തോഷകരവും സമാധാനവുമായ അന്തരീക്ഷങ്ങൾ നിലനിർത്തുവാനും വീടുകളിൽ ചില പ്രത്യേക ഇനം സസ്യങ്ങൾ നമ്മൾ നട്ടുവളർത്തുന്നത് വളരെ ശുഭകരമാണ്.. വാസ്തുപ്രകാരം വളരെയധികം പ്രാധാന്യമുള്ള ചില ചെടികളാണ് ഇത്..
അതുകൊണ്ടുതന്നെ നമ്മൾ പൊതുവേ ഇപ്രകാരം ചെയ്യുന്നത് ശുഭകരം ആകുന്നു.. ഇതേപോലെ ചില ചെടികൾ നമ്മൾ എന്തെല്ലാം ചെയ്താലും വീടുകളിൽ വളരണം എന്നില്ല ചിലപ്പോൾ വളർന്നാലും അവ പൂവിടണം എന്നുമില്ല.. ഇപ്രകാരം സംഭവിക്കുന്നത് നമ്മുടെ സമയദോഷത്താൽ ആവാം.. നമ്മുടെ ജീവിതത്തിൽ വന്നിരിക്കുന്ന കഷ്ടകാല സമയം കൊണ്ട് ആവാം..
എന്നാൽ ഒരു വ്യക്തിയുടെ അല്ലെങ്കിൽ ഒരു വീട്ടിലുള്ള അംഗങ്ങളുടെ നല്ലകാലം ആരംഭിക്കുന്നതിനു മുമ്പായി മാത്രം വീട്ടിൽ ചില ചെടികൾ വളരുകയും പൂവിടുകയും ചെയ്യാറുണ്ട്.. ഇത്തരം ചെടികളിൽ ഒന്നാണ് ശംഖുപുഷ്പം എന്ന് പറയുന്നത്.. നല്ല കാലം ആരംഭിക്കുന്നതിനു മുമ്പായി ശങ്കുപുഷ്പം നൽകുന്ന ചില സൂചനകളെക്കുറിച്ച് ഇവിടെ നമുക്ക് വിശദമായി മനസ്സിലാക്കാം.. ശങ്കുപുഷ്പം എന്ന ചെടിയെ ശുക്രാചാര്യർ ഭൂമിയിലേക്ക് കൊണ്ടുവന്നു എന്നാണ് വിശ്വാസം..
ഇത് രണ്ടും നിറങ്ങളിൽ ഉണ്ട് ഒന്നാമത് വെള്ളയും രണ്ടാമത് നീലയും.. ഇതിൽ നീല ശങ്കുപുഷ്പം ശാസ്താപ്രീപിക്കും ശിവപ്രീതിക്കും ദേവി പ്രീതിക്കും കൂടാതെ വരാഹിദേവിയുടെ പ്രീതിക്കും ഏറ്റവും ശുഭകരമാണ്.. ഈ പുഷ്പം ഈ പറയുന്ന ദേവതകൾക്ക് സമർപ്പിക്കുന്നതിലൂടെ ദേവതകളുടെ അനുഗ്രഹം എളുപ്പത്തിൽ നിങ്ങളിൽ വന്ന് ചേരുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….