ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ കേരളത്തിൽ ഓരോ ദിവസം കഴിയുംതോറും വൃക്ക രോഗികളുടെ എണ്ണം വളരെയധികം കൂടി വരികയാണ്.. കേരളത്തിൽ ഇന്ന് എല്ലാ ജില്ലകളിലും ഡയാലിസിസ് യൂണിറ്റുകൾ ഉണ്ട്.. പുതിയ പുതിയ ഡയാലിസിസ് സെൻററുകൾ സ്റ്റാർട്ട് ചെയ്യുന്നുണ്ട്.. ഇപ്പോൾ വർക്ക് ചെയ്യുന്ന ഡയാലിസിസ് സെൻററുകൾ തന്നെ അതിന്റെ എണ്ണങ്ങൾ പലതായി വർധിപ്പിക്കുന്നുണ്ട്..
ഇത്രയധികം വർദ്ധനവ് ഉണ്ടായിട്ടുപോലും സമയത്തിന് വൃക്ക രോഗികൾക്ക് ഡയാലിസിസ് ലഭിക്കുന്നില്ല എന്ന് കേൾക്കുമ്പോൾ തന്നെ കേരളത്തിലെ വൃക്ക രോഗികളുടെ എണ്ണത്തെക്കുറിച്ച് നിങ്ങൾക്ക് ഊഹിക്കാവുന്നതാണ്.. പലപ്പോഴും ഒരു വ്യക്തി ഡയാലിസിസ് ചെയ്യേണ്ടതിന് വൃക്ക രോഗി ആകുന്നതിന് വർഷങ്ങൾക്കു മുൻപ് തന്നെ അവരുടെ ശരീരത്തിൽ വൃക്കകളുടെ പ്രവർത്തനം കുറഞ്ഞു വരുന്നതിന് ചില ലക്ഷണങ്ങൾ കാണിക്കാറുണ്ട്..
പലപ്പോഴും ഈ ലക്ഷണങ്ങൾ സമയത്തിന് തിരിച്ചറിയാതെ വേണ്ട സമയത്ത് അവർക്ക് വേണ്ട ചികിത്സയും വേണ്ട നിയന്ത്രണങ്ങൾ വരുത്താത്തതുകൊണ്ടാണ് പലപ്പോഴും രോഗികളിലെ വൃക്കകൾ പ്രവർത്തനരഹിതമായി ഡയാലിസിസ് ചെയ്യേണ്ട ഒരു അവസ്ഥയിലേക്ക് അവർ ചെന്നെത്തുന്നത്.. ഇന്ന് വൃക്ക രോഗികൾ ആയി മാറുന്നതിന് 70% വും പ്രമേഹരോഗം പ്രോപ്പർ ആയിട്ട് കൺട്രോൾ അല്ലാതെ അതിലേക്ക് ചെന്ന് എത്തുന്നവർ തന്നെയാണ്..
പലപ്പോഴും പ്രമേഹ രോഗികൾക്ക് അവരുടെ ശരീരത്തിലെ ഓരോ ഭാഗങ്ങളെ ബാധിക്കുന്നതുപോലെയും വൃക്കകളെയും ബാധിക്കാറുണ്ട്.. പലപ്പോഴും രക്തത്തിൽ ഉയർന്ന അളവിൽ ഷുഗർ നിന്നാൽ ഇത് നമ്മുടെ വൃക്കകളിൽ രക്തം അരിക്കുന്ന ഭാഗത്തെ ഷുഗർ മോളിക്കുൾ അടിഞ്ഞുകൂടാനും ഇതുവഴി നമ്മുടെ വൃക്കകളുടെ പ്രവർത്തനം ക്രമേണ താളം തെറ്റാനും സാധ്യത ഉണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….