ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ലോക്ക് ഡൗൺ പീരീഡുകളിലെ എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുമ്പോൾ പലർക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് രാവിലെ എഴുന്നേൽക്കുമ്പോൾ ഉന്മേഷം ഇല്ലായ്മ അതുപോലെതന്നെ രാത്രിയിലെ ഉറക്കക്കുറവ്.. അമിതമായ ക്ഷീണം ബോഡി പെയിൻ അതുപോലെ ശരീരത്തിൽ ഉണ്ടാകുന്ന കഴപ്പ് രാത്രി സമയങ്ങളിൽ കാലുകൾക്ക് കഴപ്പ് അനുഭവപ്പെടുക തുടങ്ങിയ പ്രശ്നങ്ങളെല്ലാം ലോക്ക് ഡൗൺ പീരിയഡുകളിലെ വീട്ടിലിരിക്കുന്ന ആളുകൾക്കെല്ലാം അനുഭവപ്പെടാറുണ്ട്..
പലരും വിചാരിക്കാറുണ്ട് അവർ പണ്ട് ഒരുപാട് ബുദ്ധിമുട്ടിയിരുന്നു അതായത് പകൽ മൊത്തം ഒരുപാട് ഓട്ടത്തിൽ ആയിരുന്നു.. അതുകൊണ്ടുതന്നെ വൈകുന്നേരം വരുമ്പോൾ വല്ലാത്ത വേദന അനുഭവപ്പെടും.. പക്ഷേ ഇപ്പോൾ വീട്ടിൽ തന്നെ ഇരിക്കുന്ന സമയത്തും എന്താണ് ഈ ബോഡി പെയിൻ അതുപോലെതന്നെ കഴപ്പ് തുടങ്ങിയ ബുദ്ധിമുട്ടുകൾ വരുന്നത്.. എന്നാൽ മറ്റു ചില ആളുകളുടെ ലക്ഷണങ്ങൾ എന്ന് പറയുന്നത് അമിതമായ ടെൻഷൻ ആണ്..
രാവിലെ എഴുന്നേറ്റാൽ അടുക്കളയിലേക്ക് പോകാൻ ഒരു ഉന്മേഷവും ഇല്ല രാവിലെ തന്നെ ഒരു സ്റ്റാർട്ടിങ് ട്രബിൾ. ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്ന ഒരുപാട് ആളുകൾ നമ്മുടെ ഇടയിൽ അല്ലെങ്കിൽ നമ്മുടെ വീട്ടിൽ തന്നെയുണ്ട്.. എന്നാൽ തീർച്ചയായും ശ്രദ്ധിക്കുക ചിലപ്പോൾ നിങ്ങളുടെ ശരീരത്തിലെ വൈറ്റമിൻ ഡിയുടെ അളവ് കുറഞ്ഞുവരുന്നതു കൊണ്ടാവാം നിങ്ങൾക്ക് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകളും ലക്ഷണങ്ങളും ഒക്കെ ഉണ്ടാവുന്നത്..
സൂര്യപ്രകാശം നമ്മുടെ ശരീരത്തിൽ നേരിട്ട് ഏൽക്കുമ്പോൾ ആണ് നമ്മുടെ ശരീരത്തിൽ വൈറ്റമിൻ ഡി ഉത്പാദിപ്പിക്കപ്പെടുന്നത് എന്ന് നിങ്ങൾ കേട്ടിട്ടുണ്ടാവും.. പക്ഷേ ഇന്ത്യയിൽ പഠനങ്ങൾ പറയുന്നത് ഇവിടെ 60% ത്തോളം ആളുകളെ ഈ ഒരു വൈറ്റമിൻ ഡി കുറവുമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….